നെയ്മർക്ക് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ച് ചെൽസി,പിഎസ്ജിയെ സമീപിച്ചതായി വാർത്ത!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടുന്ന കാര്യം പരിഗണിക്കുന്നുണ്ട്. നെയ്മറെ നിലനിർത്താൻ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിക്ക് താല്പര്യമില്ല. മാത്രമല്ല ആരാധകരുടെ പ്രതിഷേധങ്ങൾക്ക് ഇരയാവേണ്ടി വന്ന നെയ്മറും പിഎസ്ജിയിൽ അത്ര സംതൃപ്തനല്ല.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്,ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നിവർക്ക് നെയ്മറിൽ താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നതാണ്. ഇതിൽ ചെൽസി നെയ്മർക്ക് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന വാർത്തകൾ. അതായത് നെയ്മർ ജൂനിയർക്ക് വേണ്ടി ചെൽസി പിഎസ്ജിയെ സമീപിച്ചു കഴിഞ്ഞു എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ ടെൻ സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🚨 Chelsea have contacted PSG to open formal talks over the signing of Neymar.
— Transfer News Live (@DeadlineDayLive) June 7, 2023
(Source: @le10sport) pic.twitter.com/GadwgqFChV
ചെൽസിയുടെ സൂപ്പർ താരങ്ങളായ കായ് ഹാവെർട്സ്,മേസൺ മൗണ്ട് എന്നിവർ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ടുതന്നെ നെയ്മർക്ക് അവിടെയൊരു സ്പേസ് ഉണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാനാണ് നെയ്മർ ആഗ്രഹിക്കുന്നതെങ്കിലും മറ്റുള്ള പ്രീമിയർ ലീഗ് ക്ലബ്ബുകളെയും അദ്ദേഹം പരിഗണിച്ചേക്കും.222 മില്യൻ യൂറോ മുടക്കി കൊണ്ടായിരുന്നു താരത്തെ പിഎസ്ജി സ്വന്തമാക്കിയിരുന്നത്.അതുകൊണ്ടുതന്നെ നല്ല ഒരു വില ലഭിക്കണം എന്നുള്ള നിലപാടിലാണ് പിഎസ്ജി ഉള്ളതെന്നും ലെ ടെൻ സ്പോർട് കണ്ടെത്തിയിട്ടുണ്ട്.
ടോഡ് ബോഹ്ലി ചെൽസിയുടെ ഉടമസ്ഥനായി എത്തിയതിനു ശേഷം ചെൽസി ട്രാൻസ്ഫർ മാർക്കറ്റിൽ വിലസുന്ന കാഴ്ചയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.600 മില്യൺ യൂറോളമാണ് ചെൽസി ചിലവഴിച്ചത്. പക്ഷേ ഈ കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമാണ് ചെൽസിയുടെ ഭാഗത്തുനിന്നുണ്ടായത്.അതുകൊണ്ടുതന്നെ കൂടുതൽ മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ ബോഹ്ലി ആഗ്രഹിക്കുന്നുണ്ട്.അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് നെയ്മർക്ക് വേണ്ടി ഇപ്പോൾ ചെൽസി പിഎസ്ജിയെ സമീപിച്ചിട്ടുള്ളത്.