നെയ്മറെ സ്വന്തമാക്കിയാൽ നിങ്ങൾ കമ്പ്ലീറ്റ് ടീമാവും: പ്രീമിയർ ലീഗ് വമ്പന്മാരോട് ബാപ്റ്റിസ്റ്റ.

സൂപ്പർ താരം നെയ്മർ ജൂനിയർ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടുമെന്നായിരുന്നു തുടക്കത്തിലെ റൂമറുകൾ.എന്നാൽ ക്ലബ്ബിനകത്ത് പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിന് പിന്നാലെ എംബപ്പേയെ കൂടി ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയുള്ളത്. അതായത് നെയ്മർ ജൂനിയർ കേന്ദ്രീകരിച്ചാണ് ഇനി പിഎസ്ജിയുടെ പ്രൊജക്റ്റ് മുന്നോട്ടുപോവുക. അതിനർത്ഥം നെയ്മർ പിഎസ്ജിയിൽ തന്നെ തുടരും എന്നതാണ്.

നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തും എന്ന റൂമറുകളൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇനി അതിനൊന്നും പ്രസക്തിയില്ല. പക്ഷേ മുൻ ബ്രസീലിയൻ താരമായ ജൂലിയോ ബാപ്റ്റിസ്റ്റ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണൽ നെയ്മറെ സ്വന്തമാക്കണമെന്നും എന്നാൽ അവർക്ക് കമ്പ്ലീറ്റ് ടീമായി മാറാമെന്നുമാണ് ബാപ്റ്റിസ്റ്റ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“നെയ്മർ ജൂനിയർ ഇപ്പോൾ പാരീസിൽ കംഫർട്ടബിൾ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.പക്ഷേ അദ്ദേഹം പുതിയ ക്ലബ്ബിലേക്ക് പോകുന്നതായിരുന്നു നല്ലത്. കാരണം പിഎസ്ജി ആരാധകർ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല.അദ്ദേഹത്തിന് പ്രീമിയർ ലീഗിലേക്ക് പോകാവുന്നതാണ്.ആഴ്സണൽ നെയ്മറെ സൈൻ ചെയ്യണം. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് ആർസണൽ. ഒരുപക്ഷേ നെയ്മറെ എത്തിച്ചു കഴിഞ്ഞാൽ അവർക്ക് കമ്പ്ലീറ്റ് ആവാൻ കഴിയും.പിന്നീട് കിരീടങ്ങൾ നേടാം. നെയ്മർ ഇൻക്രെഡിബിൾ ആയിട്ടുള്ള ഒരു താരമാണ് ” ഇതാണ് ബാപ്റ്റിസ്റ്റ പറഞ്ഞിട്ടുള്ളത്.

ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനല്ലി, ഗബ്രിയേൽ മഗല്ലസ് എന്നിവർ ആഴ്സണലിന്റെ ബ്രസീലിയൻ താരങ്ങളാണ്. കഴിഞ്ഞ സീസണിൽ ആഴ്സണൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനത്തിൽ കലമുടക്കുകയായിരുന്നു. ഇത്തവണത്തെ പ്രീ സീസൺ മത്സരത്തിൽ ബാഴ്സയെ പരാജയപ്പെടുത്താൻ ഇവർക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *