നെയ്മറെ ഒഴിവാക്കാനുറച്ച് PSG,എങ്ങനെയെങ്കിലും സ്വന്തമാക്കാൻ സിൽവ,ഉടമക്ക് കൂടുതൽ താല്പര്യം മറ്റൊരു താരത്തിൽ!
സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഭാവി എന്താവുമെന്നുള്ളത് ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്. നെയ്മർ ജൂനിയർ ഒഴിവാക്കാൻ പിഎസ്ജി ആലോചിക്കുന്നുണ്ട് എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായ ഒരു കാര്യമാണ്.ഇപ്പോഴിതാ അത് ഉറപ്പിക്കുന്ന രൂപത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.
അതായത് നെയ്മർ ജൂനിയറെ ഈ സമ്മറിൽ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്. താരത്തെ വിൽക്കുകയോ അതല്ലെങ്കിൽ ലോണിൽ അയക്കുകയോ ചെയ്യാനാണ് പിഎസ്ജിയുടെ പദ്ധതി.ക്ലബ്ബിൽ ഇതുവരെ നല്ല രൂപത്തിലുള്ള ഒരു സ്വാധീനം ചെലുത്താൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് പിഎസ്ജിയുടെ കണ്ടെത്തൽ. മാത്രമല്ല താരത്തിന്റെ പെരുമാറ്റത്തിനെതിരെ ക്ലബ്ബിനകത്ത് തന്നെ വലിയ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്.
നിലവിൽ നെയ്മർക്ക് ക്ലബ് വിടാൻ താല്പര്യമില്ല. പക്ഷേ പിഎസ്ജി താരത്തെ ഒഴിവാക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എന്നാൽ നെയ്മർക്ക് അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്തുക എന്നുള്ളത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
🚨 Thiago Silva is regularly in contact with Neymar to convince him to join Chelsea – new owner Todd Boehly is said to prefer Ousmane Dembélé. (LP)https://t.co/Pz00448Ap8
— Get French Football News (@GFFN) June 29, 2022
അതേസമയം നെയ്മറെ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നുള്ളത് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നെയ്മറുടെ ബ്രസീലിയൻ സഹതാരവും ചെൽസി താരവുമായ തിയാഗോ സിൽവ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. നെയ്മർ ചെൽസിയിലേക്ക് എത്താൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു സിൽവ പറഞ്ഞിരുന്നത്. മാത്രമല്ല നെയ്മറെ കൺവിൻസ് ചെയ്യിക്കാൻ സിൽവ ശ്രമിക്കുന്നതായും അറിയാൻ സാധിക്കുന്നുണ്ട്.ദിവസവും ഇക്കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് സിൽവ നെയ്മറെ കോൺടാക്ട് ചെയ്യുന്നുണ്ട് എന്നാണ് ലെ എക്യുപെ പറഞ്ഞുവെക്കുന്നത്.
അതേസമയം ചെൽസിയുടെ പുതിയ ഉടമസ്ഥനായ ടോഡ് ബോഹ്ലിക്ക് കൂടുതൽ താല്പര്യം ബാഴ്സ സൂപ്പർതാരമായ ഡെമ്പലെയോടാണ്.ഡെമ്പലെ ചെൽസിയിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് നെയ്മർക്ക് ഇടമുണ്ടായേക്കില്ല. ഏതായാലും ചെൽസി ഇനി ഏത് രൂപത്തിലുള്ള നീക്കങ്ങൾ നടത്തുമെന്നുള്ളത് കാത്തിരുന്ന് കാണാം.