നീയിപ്പോൾ ഉള്ളത് വലിയ ക്ലബ്ബിലാണ് :കൈസേഡോക്ക് വാണിംഗ് നൽകി ഡിസൈലി.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി ഒരു റെക്കോർഡ് സൈനിങ്ങ് നടത്തിയത്.ബ്രൈറ്റണിന്റെ മധ്യനിര സൂപ്പർതാരമായ മോയ്സസ് കൈസേഡോയെയായിരുന്നു അവർ സ്വന്തമാക്കിയിരുന്നത്. 115 മില്യൻ പൗണ്ടായിരുന്നു അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചിരുന്നത്. കഴിഞ്ഞ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ ഇദ്ദേഹം ചെൽസിക്ക് വേണ്ടി അരങ്ങേറുകയും ചെയ്തിരുന്നു.
എന്നാൽ അരങ്ങേറ്റം ഒരു ദുരന്തത്തിലാണ് കലാശിച്ചത്.താരം മത്സരത്തിൽ ഒരു പെനാൽറ്റി വഴങ്ങിയിരുന്നു. മാത്രമല്ല പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ചെൽസി മത്സരത്തിൽ പരാജയപ്പെട്ടത്. ഏതായാലും മുൻ ചെൽസി താരമായിരുന്ന മാർസൽ ഡിസൈലി കൈസേഡോക്ക് ഇപ്പോൾ ചില മുന്നറിയിപ്പുകളൊക്കെ നൽകിയിട്ടുണ്ട്. ഒരു വലിയ ക്ലബ്ബിന് വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നതെന്ന ഓർമ്മ വേണമെന്നും കൂടുതൽ തയ്യാറാവണം എന്നുമാണ് ഡിസൈലി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Moises Caicedo looking sharp in training 🔥pic.twitter.com/Y5sLI0HPhy
— CFC-Blues (@CFCBlues_com) August 23, 2023
“നിലവിൽ അദ്ദേഹം ഒരു വലിയ ക്ലബ്ബിലാണ് ഉള്ളത്. ആ ഓർമ്മ അദ്ദേഹത്തിനു വേണം. ഓരോ മത്സരത്തിനും കൂടുതൽ തയ്യാറാക്കേണ്ടതുണ്ട്.വലിയ ക്ലബ്ബുകളിൽ കളിക്കുമ്പോൾ അങ്ങനെയാണ്. ഓരോ മത്സരത്തിന് അനുസരിച്ചും അഡ്ജസ്റ്റ് ചെയ്യേണ്ടതുമുണ്ട്. 100 മില്യൺ പൗണ്ടിന് മുകളിലാണ് അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹം കൂടുതൽ കമ്മിറ്റ്മെന്റ് കാണിക്കണം “ഇതാണ് ഡിസൈലി പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമാണ് ചെൽസി നേടിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ പുതുമുഖങ്ങളായ ലൂട്ടനാണ് ചെൽസിയുടെ എതിരാളികൾ.വെള്ളിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.