നീക്കങ്ങൾ വേഗത്തിൽ,ക്രിസ്റ്റ്യാനോക്ക് വേണ്ടി ഉടൻ തന്നെ ഒരു ഓഫർ യുണൈറ്റഡിന് ലഭിക്കും!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ താല്പര്യമില്ല എന്നുള്ളത് വ്യക്തമായി കഴിഞ്ഞ ഒരു കാര്യമാണ്. ഇതുവരെ അദ്ദേഹം യുണൈറ്റഡിനോടൊപ്പം ജോയിൻ ചെയ്തിട്ടില്ല. യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാത്തതിനാലാണ് റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചത് എന്നാണ് പലരുടെയും കണ്ടെത്തൽ.

ഏതായാലും മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി റൊണാൾഡോക്ക് വേണ്ടിയുള്ള നീക്കങ്ങൾ ഇപ്പോൾ വേഗത്തിലാക്കിയിട്ടുണ്ട്. അതായത് ഉടൻതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഓഫർ നൽകാനുള്ള നീക്കത്തിലാണ് നിലവിൽ ചെൽസിയുള്ളത്. വരുന്ന മണിക്കൂറുകൾക്കകം ചെൽസി ഒരു ഫോർമൽ ഓഫർ റൊണാൾഡോക്ക് വേണ്ടി യുണൈറ്റഡിന് നൽകുമെന്നാണ് അറിയാൻ സാധിക്കുന്നത്.16 മില്യൺ യുറോയായിരിക്കും ചെൽസി യുണൈറ്റഡിന് വാഗ്ദാനം ചെയ്യുക. പ്രമുഖ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ചെൽസിയുടെ ഉടമസ്ഥനായ ടോഡ് ബോഹ്ലിക്കാണ് താരത്തെ സ്വന്തമാക്കാൻ വലിയ താല്പര്യമുള്ളത്. പരിശീലകനായ തോമസ് ടുഷെലും ഇതിനെ സമ്മതം മൂളി കഴിഞ്ഞു എന്നുള്ളതാണ് അറിയാൻ കഴിയുന്നത്. നേരത്തെ തന്നെ ചെൽസി ഉടമസ്ഥനും റൊണാൾഡോയുടെ ഏജന്റും തമ്മിൽ ചർച്ചകൾ നടന്നു കഴിഞ്ഞെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നതിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്. അതുകൊണ്ടുതന്നെ താരം ചെൽസിയെ തഴയാൻ സാധ്യതയില്ല. അതേസമയം തങ്ങളുടെ സ്ട്രൈക്കറായ റൊമേലു ലുക്കാക്കുവിനെ ചെൽസിക്ക് ഈ സമ്മറിൽ നഷ്ടമായിരുന്നു. ആ സ്ഥാനത്തേക്ക് ഒരു മികച്ച സ്ട്രൈക്കറെ ചെൽസിക്ക് ആവശ്യമുണ്ട്. അവിടേക്കാണ് റൊണാൾഡോ എത്തിക്കാൻ ചെൽസി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഏതായാലും വരും ദിവസങ്ങളിൽ ഏതു രൂപത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *