നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം സലായോ?
കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു സൂപ്പർ താരം സലാ നടത്തിയിരുന്നത്. ഒരു അസിസ്റ്റിന് പുറമേ ഒരു അത്ഭുതപ്പെടുത്തുന്ന ഒരു ഗോളും താരം നേടിയിരുന്നു.നിലവിൽ പ്രീമിയർ ലീഗിൽ മിന്നുന്ന ഫോമിലാണ് താരം കളിക്കുന്നത്. ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു.
സിറ്റിക്കെതിരെയുള്ള ആ ഗോളിന് വലിയ രൂപത്തിലുള്ള പ്രശംസയാണ് സലാക്ക് ഫുട്ബോൾ ലോകത്ത് ലഭിച്ചത്.
മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള ഗോൾ എന്നായിരുന്നു ഗാരി നെവില്ലെ ഇതേകുറിച്ച് അഭിപ്രായപ്പെട്ടത്.
“തീർച്ചയായും അതിശയിപ്പിക്കുന്ന ഒരു ഗോൾ.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്ക് മാത്രമേ ഇത്തരത്തിലുള്ള ഗോളുകൾ നേടാൻ സാധിക്കുകയൊള്ളൂ ” ഇതായിരുന്നു പരിശീലകൻ യുർഗൻ ക്ലോപ് പറഞ്ഞത്.
നിലവിൽ ഫുട്ബോൾ ലോകത്ത് സലായേക്കാൾ മികച്ച താരം ഉണ്ടെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല എന്നാണ് ഇതിഹാസമായ കാരഗർ അറിയിച്ചത്.
ഇപ്പോൾ ക്രിസ്റ്റ്യാനോയെക്കാളും മെസ്സിയെക്കാളും മികച്ച താരമാണ് സലാ എന്നാണ് ക്രിസ് സട്ടൻ അറിയിച്ചത്.
— Murshid Ramankulam (@Mohamme71783726) October 8, 2021
2017-ൽ റോമയിൽ നിന്നും ലിവർപൂളിൽ എത്തിയ സലാ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.212 മത്സരങ്ങളിൽ നിന്നും 134 ഗോളുകളും 46 അസിസ്റ്റുകളും താരം നേടി.രണ്ട് ഗോൾഡൻ ബൂട്ടുകൾ, Pfa പ്ലയെർ ഓഫ് ദി ഇയർ,ചാമ്പ്യൻസ് ലീഗ്, പ്രീമിയർ, യൂറോപ്യൻ സൂപ്പർ കപ്പ്,ക്ലബ് വേൾഡ് കപ്പ് എന്നിവ താരം സ്വന്തമാക്കി.കഴിഞ്ഞ സീസണിൽ ആകെ 44 ഗോളുകൾ താരം നേടി.
പക്ഷേ പലപ്പോഴും ഒരു അർഹിച്ച സ്ഥാനം ഫുട്ബോൾ ലോകത്ത് സലാക്ക് ലഭിക്കുന്നുണ്ടോ എന്ന സംശയമാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇപ്പോൾ പ്രകടിപ്പിക്കുന്നത്. ഒരുപക്ഷെ സലാ ഒരു ലാറ്റിനമേരിക്കൻ താരമായിരുന്നെങ്കിൽ ഇതിലും വലിയ രൂപത്തിൽ സലാ ആഘോഷിക്കപ്പെട്ടേനെ എന്നും ഇവർ വിലയിരുത്തുന്നു. ഏതായാലും നിലവിൽ ഏറ്റവും മികച്ച താരം സലാ തന്നെയാണ് എന്നുള്ള നിഗമനത്തിൽ തന്നെയാണ് ഇവർ എത്തിച്ചേരുന്നത്.