നിലവിൽ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന 10 താരങ്ങൾ ഇവർ!

വലിയ മാറ്റങ്ങളാണ് ഈയൊരു ട്രാൻസ്ഫർ ജാലകത്തിൽ ഫുട്ബോൾ ലോകത്ത് സംഭവിച്ചത്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമുൾപ്പടെ ഒരു പിടി സൂപ്പർ താരങ്ങൾ കൂടുമാറിയ ഒരു ട്രാൻസ്ഫർ വിൻഡോയാണ് നമ്മിൽ നിന്നും കടന്നു പോവുന്നത്. ഇതുകൊണ്ട് തന്നെ താരങ്ങളുടെ കാര്യത്തിലും ക്ലബുകളുടെ കാര്യത്തിലും പല മാറ്റങ്ങളും സംഭവിച്ചു കഴിഞ്ഞു. താരങ്ങൾക്ക്‌ ലഭിക്കുന്ന സാലറിയിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം ഫുട്ബോൾ ലോകത്ത് നിലവിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം, അത് ലയണൽ മെസ്സി തന്നെയാണ്. മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ആഴ്ച്ചയിൽ മെസ്സിക്ക്‌ സാലറിയിനത്തിൽ ലഭിക്കുന്നത് പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം (1,325,000) ഡോളറാണ്.രണ്ടാം സ്ഥാനത്ത് പിഎസ്ജിയുടെ തന്നെ താരമായ നെയ്മർ ജൂനിയറാണുള്ളത്. ഏതായാലും നിലവിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന പത്ത് താരങ്ങളെയൊന്ന് പരിശോധിക്കാം. ആഴ്ച്ചയിൽ ഇവർക്ക്‌ ലഭിക്കുന്ന തുകയാണ് നാം പരിശോധിക്കുന്നത്.

10- റോബർട്ട്‌ ലെവന്റോസ്‌ക്കി – ബയേൺ മ്യൂണിക്ക് – 483,000 dollars

9- ഡേവിഡ് ഡിഹിയ – മാഞ്ചസ്റ്റർ യുണൈറ്റഡ് – 517,000 dollars

8- കെവിൻ ഡിബ്രൂയിൻ – മാഞ്ചസ്റ്റർ സിറ്റി – 531,000 dollars

7- ക്രിസ്റ്റ്യാനോ റൊണാൾഡോ – മാഞ്ചസ്റ്റർ യുണൈറ്റഡ് – 531,000 dollars

6- കിലിയൻ എംബപ്പേ – പിഎസ്ജി – 566,000 dollars

5- ഗാരെത് ബെയ്ൽ – റയൽ മാഡ്രിഡ്‌ – 690,000 dollars

4- അന്റോയിൻ ഗ്രീസ്‌മാൻ – ബാഴ്‌സ /അത്ലറ്റിക്കോ – 793,000 dollars

3- ലൂയിസ് സുവാരസ് – അത്ലറ്റിക്കോ മാഡ്രിഡ്‌ – 793,000 dollars

2-നെയ്മർ ജൂനിയർ – പിഎസ്ജി – 836,000 dollars

1-ലയണൽ മെസ്സി – പിഎസ്ജി – 1,325,000 dollars

ഇങ്ങനെയാണ് കണക്കുകൾ. ഏതായാലും വലിയ തുകയാണ് പിഎസ്ജി താരങ്ങൾക്ക്‌ സാലറി നൽകാൻ ചിലവഴിക്കുന്നതെന്ന് ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *