നിങ്ങൾ ഒനാനയുടെ പോസ്റ്റ് കണ്ടില്ലേ,ഞങ്ങൾ ഒരുമിച്ചാണ്:ഗർനാച്ചോക്ക് പിന്തുണയുമായി ടെൻ ഹാഗ്!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുണൈറ്റഡ് കോപൻഹേഗനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ അവസാനത്തിൽ അവർക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ആൻഡ്രേ ഒനാന അത് തടഞ്ഞു കൊണ്ട് ടീമിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനുശേഷം യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതായത് ഒനാനക്കൊപ്പമുള്ള ഒരു ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചിരുന്നത്.മാത്രമല്ല ഗൊറില്ലയുടെ രണ്ട് ഇമോജികളും ഗർനാച്ചോ ചേർത്തിരുന്നു.ഇത് പിന്നീട് വലിയ വിവാദമായി.ഗർനാച്ചോ ഒനാനയെ വംശീയമായി അധിക്ഷേപിച്ചു എന്ന് ആരോപണം.ഇതോടുകൂടി അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.ഗർനാച്ചോക്ക് ഒരുപക്ഷേ വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കും.

എന്നാൽ യുണൈറ്റഡ് ഗോൾകീപ്പറായ ഒനാന ഗർനാച്ചോയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.ഗർനാച്ചോ തന്റെ കരുത്തിനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും മറ്റു വിവാദങ്ങളിലേക്ക് പോകേണ്ടതില്ല എന്നുമായിരുന്നു ഒനാന പറഞ്ഞിരുന്നത്. ഏതായാലും ഈ വിഷയത്തിൽ ഗർനാച്ചോയെ പിന്തുണച്ചുകൊണ്ട് യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് രംഗത്ത് വന്നിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് നിലകൊള്ളുന്നത് എന്നാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഗർനാച്ചോ വിഷയത്തിൽ ഞങ്ങൾക്ക് ഇപ്പോൾ ആശങ്കകൾ ഒന്നുമില്ല. ഞങ്ങൾ FA യുമായി സംസാരിക്കുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് നിലകൊള്ളുന്നത്. നിങ്ങൾ ഒനാനയുടെ പോസ്റ്റ് കണ്ടില്ലേ? ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നേരത്തെ ഇത്തരം സംഭവങ്ങൾക്ക് പ്രീമിയർ ലീഗിൽ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപക്ഷേ ഗർനാച്ചോക്ക് വിലക്കുകൾ നേരിടേണ്ടി വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *