നിങ്ങളെല്ലാവരും ശരിയായിരുന്നു, തെറ്റുപറ്റിയത് എനിക്കാണ്: ലിവർപൂൾ പുതിയ മിഡ്‌ഫീൽഡറെ സൈൻ ചെയ്യുമോ എന്നുള്ള കാര്യത്തിൽ ക്ലോപ് പറയുന്നു!
ഈ സീസണിൽ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന് ലഭിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ലിവർപൂൾ സമനില വഴങ്ങുകയായിരുന്നു. പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെടുകയും ചെയ്തു. നിലവിൽ പോയിന്റ് ടേബിളിൽ 16ആം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.
ലിവർപൂളിന്റെ പ്രശ്നം മധ്യനിരയിലാണ് എന്നുള്ള വിമർശനങ്ങൾ ഏറെ ഉയർന്നിരുന്നു. സൂപ്പർ താരം തിയാഗോ പരിക്ക് മൂലം ഇല്ലാത്തത് ലിവർപൂളിന് തിരിച്ചടിയാവുകയും ചെയ്തിരുന്നു. നേരത്തെ മിഡ്ഫീൽഡർമാരെ സൈൻ ചെയ്യില്ല എന്നായിരുന്നു ലിവർപൂൾ പരിശീലകൻ ക്ലോപിന്റെ നിലപാട്.
എന്നാൽ ഈ നിലപാടിൽ ഇപ്പോൾ ക്ലോപ് മാറ്റം വരുത്തിയിട്ടുണ്ട്. നിങ്ങളെല്ലാവരും ശരിയായിരുന്നുവെന്നും തെറ്റ് പറ്റിയത് തനിക്കാണ് എന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.ലിവർപൂൾ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Liverpool will now try to sign a new midfielder, Jurgen Klopp announces: “Yes, I am the one who said we don’t need a midfielder – and you were all right and I was wrong. Now we are going for a midfielder”. 🚨🔴 #LFC
— Fabrizio Romano (@FabrizioRomano) August 26, 2022
“We will do something but it has to be the right one”. pic.twitter.com/dIvMkExdks
” ഞങ്ങൾക്ക് ഇനി മിഡ്ഫീൽഡർമാരെ ആവശ്യമില്ല എന്ന് പറഞ്ഞത് ഞാൻ മാത്രമാണ്. പക്ഷേ നിങ്ങൾ എല്ലാവരുമായിരുന്നു ശരി. എനിക്ക് തെറ്റുപറ്റി.ഇനി ഞങ്ങൾ ഒരു മിഡ്ഫീൽഡർ സൈൻ ചെയ്യാൻ ശ്രമിക്കും.ശരിയായ ഒരു താരത്തെ എത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുക ” ഇതാണ് ക്ലോപ്പ് പറഞ്ഞിട്ടുള്ളത്.
ഈ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലിവർപൂൾ ആരെയാണ് സൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നുള്ളത് അവ്യക്തമാണ്. ഏതായാലും പ്രീമിയർ ലീഗിലെ നാലാം മത്സരത്തിന് ലിവർപൂൾ ഇന്നിറങ്ങുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-ന് നടക്കുന്ന മത്സരത്തിൽ ബേൺമൗത്താണ് ലിവർപൂളിന്റെ എതിരാളികൾ.