നാടിന്റെ നായകന് ആദരം,മാനെയുടെ പേരിൽ ഇനി സ്റ്റേഡിയവും!
ഈജിപ്തിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ആഫ്‌കോൺ കിരീടത്തിൽ സെനഗൽ മുത്തമിട്ടിരുന്നത്.ചരിത്രത്തിലാദ്യമയാണ് സെനഗൽ ആഫ്ക്കോൺ കിരീടം നേടുന്നത്.ഈ സെനഗലിനെ മുന്നിൽ നിന്ന് നയിച്ചത് മറ്റാരുമായിരുന്നില്ല, ലിവർപൂൾ സൂപ്പർതാരമായ സാഡിയോ മാനെയാണ്.സെനഗലിന് വേണ്ടി എല്ലാ മത്സരങ്ങളിലും ബൂട്ടണിഞ്ഞ താരം 3 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തമാക്കുകയായിരുന്നു.നാടിന്റെ വീരനായകനായാണ് സെനഗലീസ് ജനത മാനെയെ വാഴ്ത്തുന്നത്.
ഇപ്പോഴിതാ മറ്റൊരു അംഗീകാരം കൂടി താരത്തെ തേടിയെത്തിയിട്ടുണ്ട്.അതായത് സെനഗലിലെ ഒരു സ്റ്റേഡിയത്തിന് മാനെയുടെ പേര് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.സെദിയോ പ്രദേശത്ത് ഉയരുന്ന സ്റ്റേഡിയത്തിനാണ് മാനെയുടെ പേര് നൽകുക. അവിടുത്തെ മേയറായ ഡിയോപാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ സ്പോർട്സ് ന്യൂസ് ആഫ്രിക്ക പുറത്തുവിട്ടിരിക്കുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 12, 2022
” സെനഗലിനെയും സെദിയോ റീജിയണിനെയും ഒന്നടങ്കം മാനെ ആദരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സെദിയോ സിറ്റിയിൽ ഉയരുന്ന പുതിയ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.ഈയൊരു പ്രവർത്തിയിലൂടെ ഈയൊരു പ്രദേശത്തെ എല്ലാവരുടെയും നന്ദി ഞങ്ങൾ അദ്ദേഹത്തെ അറിയിക്കുകയാണ്. ജന്മദേശമായ ബംബാലിയെയും നഗരമായ സെദിയോയെയും അദ്ദേഹം പ്രശസ്തമാക്കി.ഇത് മാനെ അർഹിക്കുന്ന ഒരു സമ്മാനമാണ് ” ഇതാണ് ഡിയൊപ് പറഞ്ഞിട്ടുള്ളത്.
ഈ പ്രീമിയർ ലീഗിലും മോശമല്ലാത്ത രൂപത്തിൽ മാനെ കളിച്ചു കൊണ്ടിരിക്കുന്നുണ്ട്.8 ഗോളുകളും ഒരു അസിസ്റ്റുമാണ് ഈ പ്രീമിയർലീഗിൽ താരത്തിന്റെ സമ്പാദ്യം.