നാടകീയ വിജയത്തിലെ അഗ്യൂറോയുടെ വിഖ്യാത ജേഴ്‌സി ലേലത്തിന്,തുക കൈമാറുക ചാരിറ്റി പ്രവർത്തനങ്ങൾക്ക്!

2012-ൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പ്രീമിയർ ലീഗ് കിരീടം ലഭിക്കാൻ കാരണമായ ആ ഗോൾ ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ഗോളാണ്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ സൂപ്പർ താരം സെർജിയോ അഗ്യൂറോ QPRനെതിരെ ഗോൾ നേടുകയായിരുന്നു.ആ ഗോളിന്റെ ബലത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് QPR നെ പരാജയപ്പെടുത്തിയ സിറ്റി പ്രീമിയർ ലീഗ് കിരീടം ചൂടുകയും ചെയ്തിരുന്നു.

അന്ന് ഗോൾ നേടിയ അഗ്വേറോയുടെ സെലിബ്രേഷനും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്റെ പതിനാറാം നമ്പർ ജേഴ്സി ഊരികൊണ്ടായിരുന്നു അഗ്വേറോ ആ ഗോൾ ആഘോഷിച്ചിരുന്നത്.ആ വിഖ്യാതമായ ജേഴ്സി ഇപ്പോൾ ലേലത്തിന് വെക്കുകയാണ്. ഈ വരുന്ന 24ആം തീയതി ഗ്രഹാം ബഡ് ഓക്ഷനിൽ വെച്ചാണ് ഇത് ലേലം ചെയ്യപ്പെടുക.

30,000 പൗണ്ടായിരുന്നു ഇതിന്റെ വിലയായി കൊണ്ട് നിശ്ചയിക്കപ്പെട്ടിരുന്നത്.എന്നാൽ ജേഴ്‌സിയുടെ മൂല്യം ഇപ്പോൾ കുതിച്ചു കൊണ്ടിരിക്കുകയാണ്.1 മില്യൺ പൗണ്ടിലേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. തുക ചാരിറ്റിക്ക് നൽകാനും ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ക്യാൻസർ സെന്ററിനും സ്ട്രോക്ക് അസോസിയേഷനുമാണ് ഈ തുക നൽകുക. കമ്മീഷനുകൾ എല്ലാം ഒഴിവാക്കിയതിനാൽ ഈ തുക പൂർണ്ണമായും അവരിലേക്ക് എത്തും.

ആരോഗ്യപ്രശ്നങ്ങൾ കാരണം ഫുട്ബോളിൽ നിന്ന് വിരമിച്ച അഗ്വേറോ ഈ ജേഴ്സി മാഞ്ചസ്റ്റർ സിറ്റിയുടെ കിറ്റ്മാന് നൽകുകയായിരുന്നു. അദ്ദേഹമാണ് ഒരു പുരാവസ്തുക്കൾ ശേഖരിക്കുന്ന ഒരു വ്യക്തിക്ക് കൈമാറിയത്.പിന്നീടാണ് ഈ ജേഴ്‌സിയിപ്പോൾ ലേലത്തിന് എത്തിയിരിക്കുന്നത്.

ഏതായാലും മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് അഗ്യൂറോ.അദ്ദേഹത്തിന്റെ ഈ പ്രശസ്തമായ ജേഴ്‌സിക്ക് ആവശ്യക്കാർ ഏറെയായിരിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *