നശിച്ച ഒരു സീസൺ :കോന്റെക്കെതിരെ പൊട്ടിത്തെറിച്ച് റിച്ചാർലീസൺ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിനെ എസി മിലാൻ സമനിലയിൽ തളച്ചിരുന്നു.ആദ്യപാദത്തിൽ മിലാൻ ഒരു ഗോളിന് വിജയിച്ചതിനാൽ ടോട്ടൻഹാം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസന് ഇടമുണ്ടായിരുന്നില്ല.പിന്നീട് പകരക്കാരനായി വന്നുകൊണ്ട് കേവലം 20 മിനിട്ട് മാത്രമാണ് അദ്ദേഹം കളിച്ചത്.

ഏതായാലും തന്നെ ബെഞ്ചിൽ ഇരുത്തിയതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഇപ്പോൾ റിച്ചാർലീസൺ പരിശീലകനെതിരെ ഉന്നയിച്ചിട്ടുണ്ട്. ആരെയും വിഡ്ഢിയാക്കാൻ കഴിയില്ല എന്നാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്. തന്നെ സംബന്ധിച്ചിടത്തോളം ഇത് നശിച്ച സീസണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്തിനാണ് എന്നെ ബെഞ്ചിൽ ഇരുത്തിയത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.എല്ലാം നല്ല രീതിയിൽ തുടർന്ന് പോവുകയായിരുന്നു.രണ്ട് മത്സരങ്ങൾ ഞങ്ങൾ വിജയിച്ചു.പക്ഷേ പിന്നീട് ഒരു കാരണവുമില്ലാതെ എന്നെ ബെഞ്ചിൽ ഇരുത്തി. അതിന്റെ കാരണം അന്വേഷിച്ചപ്പോൾ അവർ എനിക്ക് മറുപടികളൊന്നും നൽകിയില്ല.ഈ മത്സരത്തിലും എന്നെ ബെഞ്ചിൽ ഇരുത്തി.നിങ്ങൾക്ക് ആരെയും വിഡ്ഢിയാക്കാൻ കഴിയില്ല. ഞാനൊരു പ്രൊഫഷണൽ ആണ്. ഞാൻ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇതൊരു നശിച്ച സീസൺ ആണ്. എനിക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ല. എനിക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ കളത്തിൽ ഇറങ്ങിയാൽ ഞാൻ എന്റെ ജീവൻ തന്നെ ടീമിന് വേണ്ടി സമർപ്പിക്കും.ഞാൻ രണ്ടു മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ട് പോലും അവർ എന്നെ ബെഞ്ചിൽ ഇരുത്തി. തീർച്ചയായും ഞാൻ അവസരങ്ങൾ അർഹിക്കുന്നു, എനിക്ക് അതിനുവേണ്ടി കരയേണ്ട ആവശ്യമൊന്നുമില്ല “റിച്ചാർലീസൺ പറഞ്ഞു.

ഈ സീസണിൽ ആയിരുന്നു ബ്രസീലിയൻ താരം ടോട്ടൻഹാമിൽ എത്തിയത്. ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.പ്രീമിയർ ലീഗിൽ 17 മത്സരങ്ങൾ കളിച്ചിട്ടും ഒരൊറ്റ ഗോൾ പോലും നേടാൻ ഈ താരത്തിന് കഴിഞ്ഞിട്ടില്ല. പല മത്സരങ്ങളിലും പകരക്കാരന്റെ രൂപത്തിലായിരുന്നു ഇദ്ദേഹം ഇറങ്ങിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *