ദേഷ്യപ്പെട്ട് ഡെല്ലേ അലി,താരം സ്വന്തം ടീമിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന് മൊറീഞ്ഞോ !

ഇന്നലെ ഇഎഫ്എൽ കപ്പിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്റ്റോക്കിനെ ടോട്ടൻഹാം തകർത്തു വിട്ടത്.ജയത്തോടെ ടൂർണമെന്റിൽ സെമി ഫൈനലിൽ എത്താനും ടോട്ടൻഹാമിന് സാധിച്ചു. മത്സരത്തിൽ ടോട്ടൻഹാമിന് വേണ്ടി ബെയ്ൽ, ബെൻ ഡേവിസ്, ഹാരി കെയ്ൻ എന്നിവരാണ് ഗോളുകൾ നേടിയത്. ഏറെ കാലത്തിന് ശേഷം മധ്യനിര താരം ഡെല്ലേ അലിക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ താരത്തിന് തിളങ്ങാനായില്ല. മാത്രമല്ല, ടോട്ടൻഹാം വഴങ്ങിയ ആദ്യ ഗോൾ താരത്തിന്റെ പിഴവ് ആണെന്ന് ആരോപിച്ച് പരിശീലകൻ മൊറീഞ്ഞോ താരത്തെ പിൻവലിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലമേല ഇറങ്ങുകയും ടോട്ടൻഹാം 3-1 ന് വിജയിക്കുകയും ചെയ്തു. എന്നാൽ തന്നെ പിൻവലിച്ച മൊറീഞ്ഞോയുടെ തീരുമാനത്തോട് ശക്തമായ ദേഷ്യം പ്രകടിപ്പിക്കുന്ന അലിയെയാണ് പിന്നീട് കാണാനായത്. സൈഡ് ബെഞ്ചിനടുത്തുള്ള ബോക്സുകളിൽ ദേഷ്യം കൊണ്ട് ഡെല്ലേ അലി ചവിട്ടുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു.

മത്സരശേഷം താരത്തിന്റെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് പരിശീലകൻ മൊറീഞ്ഞോ. സ്വന്തം ടീമിൽ തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഡെല്ലേ അലി ചെയ്യുന്നത് എന്നാണ് മൊറീഞ്ഞോ ആരോപിച്ചത്.” എന്നെ സംബന്ധിച്ചെടുത്തോളം ആ പൊസിഷനിൽ കളിക്കുന്ന താരം അവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ സ്വന്തം ടീമിൽ പ്രശ്നങ്ങളുണ്ടാക്കുകയല്ല വേണ്ടത്. അവർ സമനില ഗോൾ നേടിയത് കൗണ്ടർ അറ്റാക്കിൽ നിന്നാണ്. അത്കൊണ്ട് തന്നെ എനിക്ക് ദേഷ്യം വന്നു. ആദ്യപകുതിയിൽ ഞങ്ങൾ മികച്ചു നിന്നിരുന്നു. ഒരു അവസരം പോലും അവർക്ക് നൽകിയിരുന്നില്ല. അതിന് ശേഷം ഞങ്ങൾക്ക്‌ കുറച്ചു സ്റ്റബിലിറ്റിയും ആറ്റിറ്റ്യൂഡും ആവിശ്യമുണ്ടായിരുന്നു. മത്സരം ബുദ്ധിമുട്ട് തന്നെയായിരുന്നു. ഞങ്ങൾ സെമിയിലെത്തി. ഇനി ഫൈനലിൽ എത്താൻ വേണ്ടി പോരാടും ” മൊറീഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *