ദുരന്തമായി റൊമേറോ, കൈകളില്ലാത്ത ഡിഫൻഡർമാരെ ഉണ്ടാക്കിയെടുക്കേണ്ടി വരുമോയെന്ന് പരിശീലകൻ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന വമ്പൻ പോരാട്ടം സമനിലയിൽ കലാശിക്കുകയായിരുന്നു.ആഴ്സണലും ടോട്ടൻഹാമും തമ്മിലുള്ള മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.ടോട്ടൻഹാമിന് വേണ്ടി സൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ ആഴ്സണലിന്റെ ഒരു ഗോൾ നേടിയത് പെനാൽറ്റിയിലൂടെ ബുകയോ സാക്കയായിരുന്നു.

ടോട്ടൻഹാമിന്റെ അർജന്റൈൻ ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോക്ക് ഇന്നലെ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ഒരു സെൽഫ് ഗോൾ അദ്ദേഹം മടങ്ങി. മാത്രമല്ല ഒരു പെനാൽറ്റിയും അദ്ദേഹം വഴങ്ങുകയായിരുന്നു. ബോക്സിനകത്ത് വെച്ച് ഹാന്റ് വഴങ്ങിയതാണ് റൊമേറോക്ക് തിരിച്ചടിയായത്. അങ്ങനെ ടോട്ടൻഹാം വഴങ്ങിയ രണ്ടു ഗോളുകളും റൊമേറോയുടെ പിഴവായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർ ആണ് എന്ന് മെസ്സി അവകാശപ്പെട്ട താരം കൂടിയാണ് റൊമേറോ.

എന്നാൽ ഈ ഹാന്റ് ബോൾ പെനാൽറ്റി വിധിച്ചതിൽ ടോട്ടൻഹാമിന്റെ പരിശീലകനായ പോസ്റ്റെകോഗ്ലു കടുത്ത ദേഷ്യത്തിലാണ്. പല സമയത്തും പല രീതിയിൽ ഹാൻഡ് ബോൾ റഫറിമാർ വിധിക്കുന്നതിനെതിരെ ഇദ്ദേഹം വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.ഹാൻഡ് ബോൾ റൂൾ എന്താണ് എന്നുള്ളത് റഫറിമാരുടെ തീരുമാനങ്ങളിൽ നിന്ന് തനിക്ക് ഒട്ടും മനസ്സിലാവുന്നില്ലെന്നും ഇനിയിപ്പോ ഞങ്ങൾ കൈകളില്ലാത്ത ഡിഫൻഡർമാരെ ഡെവലപ്പ് ചെയ്യേണ്ടി വരുമോ എന്നുമാണ് ടോട്ടൻഹാം പരിശീലകൻ ചോദിച്ചിട്ടുള്ളത്.

ഏതായാലും ഈ പരിശീലകന് കീഴിൽ മികച്ച പ്രകടനമാണ് ടോട്ടൻഹാം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രീമിയർ ലീഗിൽ അവർ പരാജയപ്പെട്ടിട്ടില്ല. 6 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ടോട്ടൻഹാം നിലവിൽ നാലാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ വമ്പൻമാരായ ലിവർപൂളാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!