തോൽക്കാൻ ഇഷ്ടപ്പെടാത്തത് കൊണ്ട് ക്രിസ്റ്റ്യാനോ വീഡിയോ ഗെയിം പോലും അത്ര കളിക്കാറില്ല: ജോട്ട
ഫിഫ വീഡിയോ ഗെയിമിനെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് ലിവർപൂളിന്റെ പോർച്ചുഗീസ് സൂപ്പർ താരമാണ് ഡിയോഗോ ജോട്ട. ഈ താരത്തിന് സ്വന്തമായി eSports ടീമുണ്ട്.ഡിയോഗോ ജോട്ട eSports എന്നാണ് ഇത് അറിയപ്പെടുന്നത്. മികച്ചൊരു വീഡിയോ ഗെയിം പ്ലെയർ കൂടിയാണ് ജോട്ട. ലിവർപൂളിലെ ആർക്കും തന്നെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് ജോട്ട തന്നെ അവകാശപ്പെട്ടിട്ടുണ്ട്.
ഫോർ ഫോർ ടു എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ വീഡിയോ ഗെയിമുകളെ കുറിച്ച് ജോട്ട സംസാരിച്ചിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ഗെയിം കളിച്ചിട്ടുണ്ടോ എന്ന കാര്യം ഇദ്ദേഹത്തോട് ചോദിച്ചിരുന്നു.റൊണാൾഡോ വീഡിയോ ഗെയിമുകളെ അത്ര ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയല്ല എന്നാണ് ജോട്ട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Big talk from Jota 🎮https://t.co/mjdVEWSqwW
— FourFourTwo (@FourFourTwo) July 8, 2023
“ക്രിസ്റ്റ്യാനോ റൊണാൾഡോ വീഡിയോ ഗെയിമുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളൊന്നുമല്ല. അദ്ദേഹം അതിന്റെ ഫാനുമല്ല.വീഡിയോ ഗെയിമിൽ പോലും തോൽക്കാൻ ആഗ്രഹിക്കാത്തത് കൊണ്ട് അത് റൊണാൾഡോ അവഗണിക്കാറുണ്ട്. അദ്ദേഹം വളരെ കോമ്പറ്റീറ്റീവ് ആയ ഒരു താരമാണ് ” ഇതാണ് റൊണാൾഡോയുടെ പോർച്ചുഗീസ് സഹതാരമായ ജോട്ട പറഞ്ഞിട്ടുള്ളത്.
നിലവിൽ ലിവർപൂളിന് വേണ്ടിയാണ് ജോട്ട കളിച്ചുകൊണ്ടിരിക്കുന്നത്. ലെസ്റ്റർ സിറ്റി,ബയേൺ മ്യൂണിക്ക് എന്നിവർക്കെതിരെ ലിവർപൂൾ പ്രീ സീസൺ ഫ്രണ്ട്‌ലി കളിക്കുന്നുണ്ട്. അതേസമയം അൽ നസ്റിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പിഎസ്ജിക്കെതിരെ സൗഹൃദമത്സരം കളിച്ചേക്കും