തിരിച്ചുവരവ് ഗംഭീരമാക്കി മെസ്സി, വിജയവഴിയിൽ തിരിച്ചെത്തി പിഎസ്ജി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്.വേൾഡ് കപ്പിന് ശേഷം ആദ്യമായി ക്ലബ്ബിന് വേണ്ടി കളിച്ച ലയണൽ മെസ്സി മത്സരത്തിൽ ഗോൾ നേടിക്കൊണ്ട് തിരിച്ചു വരവ് ഗംഭീരമാക്കി. മറ്റൊരു ഗോൾ ഹ്യൂഗോ എകിറ്റിക്കെയാണ് നേടിയിട്ടുള്ളത്.ഈ രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് നോർഡി മുകിയെലെയായിരുന്നു.
മത്സരത്തിന്റെ അഞ്ചാം മിനിട്ടിലാണ് മുകിയെലെയുടെ അസിസ്റ്റിൽ നിന്ന് എകിറ്റികെ ഗോൾ നേടുന്നത്.72ആം മിനിട്ടിലാണ് ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ പരാജയപ്പെട്ട പിഎസ്ജിക്ക് ഇതോടെ വിജയവഴിയിൽ തിരിച്ചെത്താനും സാധിച്ചു. നിലവിൽ പോയിന്റ് ടേബിളിൽ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.
PSG celebrate Messi’s return with a win 🥳 pic.twitter.com/Zd9qlTzGKU
— 433 (@433) January 11, 2023
അതേസമയം ഇന്നലെ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ റയൽ വിജയം നേടിയിട്ടുണ്ട്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് റയൽ വിജയം കരസ്ഥമാക്കിയത്.ബെൻസിമയുടെ ഗോളിലൂടെ റയൽ മുന്നിൽ എത്തിയെങ്കിലും ലിനോ വലൻസിയക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ തിബോ റയലിന്റെ രക്ഷകനായതോടുകൂടിയാണ് ഫൈനൽ പ്രവേശനം സാധ്യമായിട്ടുള്ളത്. ബാഴ്സയും ബെറ്റിസും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് ഫൈനലിൽ റയലിന് നേരിടേണ്ടി വരിക.
അതേസമയം EFL കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സതാപ്റ്റനോട് പരാജയപ്പെട്ടു പുറത്തായിട്ടുണ്ട്. ആദ്യ പകുതിയിൽ തന്നെ സതാംപ്റ്റൺ രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിജയം ഉറപ്പാക്കുകയായിരുന്നു. സൂപ്പർതാരങ്ങൾ ആദ്യ ഇലവനിൽ ഇല്ലാത്തത് സിറ്റിക്ക് യഥാർത്ഥത്തിൽ തിരിച്ചടിയാവുകയും ചെയ്തു.