തിരികെ ബ്രസീലിലേക്കോ? തിയാഗോ സിൽവയുടെ പ്രതികരണം ഇങ്ങനെ!

39 കാരനായ തിയാഗോ സിൽവ നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് വേണ്ടിയാണ് കളിക്കുന്നത്. ബ്രസീലിന്റെ ദേശീയ ടീമിലെ സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്.ചെൽസിയുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അടുത്ത സമ്മറിലാണ് അവസാനിക്കുക. ഈ കോൺട്രാക്ട് പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

അതേസമയം ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിലൂടെയായിരുന്നു സിൽവ തന്റെ കരിയർ ആരംഭിച്ചിരുന്നത്.അടുത്ത സമ്മറിൽ അദ്ദേഹം അങ്ങോട്ട് തന്നെ മടങ്ങും എന്നുള്ള റൂമറുകൾ പ്രചരിച്ചിരുന്നു. അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തിരുന്നു.എന്നാൽ അതിനെക്കുറിച്ച് മൗനം പാലിക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നത് എന്നാണ് സിൽവ പ്രതികരണമായി കൊണ്ട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരുപാട് കാലമായി ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് കാലമായിട്ടുള്ള ബന്ധമാണ് ഇവിടെയുള്ളത്.അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്.ഈയിടെ തന്നെ ഒരുപാട് വിവാദങ്ങൾ ഉണ്ടായിക്കഴിഞ്ഞു. എനിക്ക് കുടുംബവും കുട്ടികളുമുണ്ട്.അവരുടെ കാര്യം കൂടി എനിക്ക് പരിഗണിക്കേണ്ടതുണ്ട്.എവിടെയാണോ സന്തോഷം ലഭിക്കുന്നത് അവിടെയാണ് ഈ മനോഹരമായ കരിയർ അവസാനിപ്പിക്കേണ്ടത്.എനിക്കൊരു വിജയകരമായ കരിയർ തന്നെ ലഭിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.

പരിശീലകനായ പോച്ചെട്ടിനോക്ക് കീഴിൽ ഇപ്പോഴും പ്രധാനപ്പെട്ട ഒരു റോൾ ഈ ഡിഫൻഡർക്കുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ എല്ലാ മത്സരങ്ങളിലും അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ 40ലേക്ക് പ്രവേശിച്ച സിൽവയുടെ കരാർ ഇനി ചെൽസി പുതുക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *