തിയാഗോക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരത്തിനും കോവിഡ്, ലിവർപൂൾ പ്രതിസന്ധിയിൽ !
മധ്യനിര താരം തിയാഗോ അൽകാൻട്രക്ക് കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ മറ്റൊരു സൂപ്പർ താരത്തിന് കൂടി ലിവർപൂൾ കോവിഡ് സ്ഥിരീകരിച്ചു. മുന്നേറ്റനിര താരം സാഡിയോ മാനെക്ക് ആണ് കോവിഡ് പോസിറ്റീവ് ആയതായി ലിവർപൂൾ അറിയിച്ചത്. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. താരം രോഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പോസിറ്റീവ് ആയത്. ആഴ്‌സണലിനെതിരെ ലിവർപൂൾ 3-1 ന് വിജയിച്ച മത്സരത്തിൽ മാനെ കളത്തിലിറങ്ങിയിരുന്നു. എന്നാൽ ഇരുപത്തിയെട്ടുകാരനായ താരത്തിന് ആസ്റ്റൺ വില്ലക്കെതിരെ നടക്കുന്ന മത്സരം നഷ്ടമായേക്കും.
Sadio Mane has tested positive for COVID-19 and is currently self-isolating according to the necessary guidelines.
— Liverpool FC (@LFC) October 2, 2020
ക്ലബ്ബിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ. ” സാഡിയോ മാനെയുടെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയിട്ടുണ്ട്. താരത്തെ ആവിശ്യമായ നിർദേശങ്ങൾ നൽകി സെൽഫ് ഐസൊലേഷനിൽ ആക്കിയിട്ടുണ്ട്. മുന്നേറ്റനിരതാരമായ മാനേ ആഴ്‌സണലിനെതിരെയുള്ള മത്സരത്തിൽ കളത്തിലിറങ്ങുകയും ഗോൾ നേടുകയും ചെയ്തിരുന്നു. തുടർന്ന് താരം വൈറസിന്റെ ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. താരത്തിന്റെ ആരോഗ്യം നന്നായിരിക്കുന്നു. എന്തൊക്കെയായാലും തിയാഗോയെ പോലെത്തനെ, മാനെയെയും ആവിശ്യമായ സമയം സെൽഫ് ഐസൊലേഷൻ നൽകുകയും ആവിശ്യമായ പ്രോട്ടോകോളുകൾ പാലിക്കുകയും ചെയ്യുന്നതാണ് ” ലിവർപൂൾ കുറിച്ചു.
Liverpool's Sadio Mané to self-isolate after testing positive for Covid-19 https://t.co/8uza36YKIj
— The Guardian (@guardian) October 2, 2020