താരങ്ങളോട് പരിശീലനം ചെയ്യാൻ ആവിശ്യപ്പെട്ട് പ്രീമിയർ ലീഗ്
താരങ്ങളോട് ഫുൾ ട്രെയിനിങ് തുടങ്ങാൻ ആവിശ്യപ്പെട്ട് പ്രീമിയർ. മെയ് അവസാനത്തോടെയാണ് എല്ലാ താരങ്ങളോടും ഫുൾ ട്രെയിനിങ് തുടങ്ങാൻ പ്രീമിയർ ലീഗ് ആവശ്യപ്പെട്ടത്. മെയ് നാല് വരെ വീട്ടിൽ വെച്ചാണ് താരങ്ങളോട് പരിശീലനം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. അതിന് ശേഷം മെയ് അവസാനത്തോടെ ടീം സംഘമായി പരിശീലനം നടത്താനാണിപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ആരെങ്കിലും രാജ്യം വിട്ട് സ്വന്തം രാജ്യത്തേക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതും റദ്ദാക്കാൻ പ്രീമിയർ ലീഗ് ആവിശ്യപ്പെട്ടിട്ടുണ്ട്. അടുത്ത നാലാഴ്‌ചക്കുള്ളിൽ ആവിശ്യമായ ഉപദേശനിർദേശങ്ങൾ ലീഗ് അധികൃതർ നൽകുമെന്നും എപ്പോഴും തയ്യാറായിരിക്കണമെന്നുമാണ് പ്രീമിയർ ലീഗ് താരങ്ങളോട് നിർദേശിച്ചിട്ടുള്ളത്. നിലവിൽ ചെയ്യുന്ന പോലെ മെയ് നാല് വരെ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്.