തന്നെ കുറിച്ചും പോഗ്ബയെ കുറിച്ചും അധികം സംസാരിക്കേണ്ടന്ന് ബ്രൂണോ ഫെർണാണ്ടസ്

തന്നെ കുറിച്ചും പോൾ പോഗ്ബയും അധികം സംസാരിക്കേണ്ട ആവിശ്യമില്ലെന്നറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്. ഇന്നലെ ബ്രൈറ്റണിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും പോഗ്ബയും സന്തോഷത്തിലാണ് കഴിഞ്ഞു പോവുന്നതെന്നും നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും തങ്ങളെ കുറിച്ച് അധികം സംസാരിക്കേണ്ട ആവിശ്യമില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് വിജയശില്പി ആയത് താരമായിരുന്നു. യുണൈറ്റഡിൽ എത്തിയ ശേഷം കേവലം പതിമൂന്നു മത്സരങ്ങൾ കളിച്ച താരം ആറു ഗോളുകൾ നേടി കഴിഞ്ഞു. മാത്രമല്ല താരം വന്നതിന് ശേഷം യുണൈറ്റഡ് തോൽവി അറിഞ്ഞിട്ടുമില്ല. പരിക്ക് കഴിഞ്ഞ് മടങ്ങി വന്ന പോഗ്ബയും നല്ല രീതിയിലാണിപ്പോൾ കളിക്കുന്നത്. ഇരുവരെയും കുറിച്ച് മാധ്യമങ്ങൾ അനാവശ്യ താരതമ്യങ്ങൾ നടത്തിയപ്പോഴാണ് ബ്രൂണോ അതിനെതിരെ തിരിഞ്ഞത്.

” എന്നെയും പോൾ പോഗ്ബയെ കുറിച്ചും അധികം സംസാരിക്കേണ്ട ആവിശ്യമില്ല. ഒരുമിച്ച് കളിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. എല്ലാ താരങ്ങളോടൊപ്പവും കളിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് കഴിയും. അതിനുള്ള ക്വാളിറ്റി ഞങ്ങൾക്ക് ഉണ്ട്. സഹതാരങ്ങളോടൊപ്പവും കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യാൻ കഴിയും. ഏറ്റവും പ്രധാനപ്പെട്ട കാര്യം മൂന്നു പോയിന്റ് നേടി എന്നുള്ളതാണ്. കൂടാതെ ഒരു ഗോൾ പോലും വഴങ്ങാതെയുള്ള ജയവും. ഡിഗിയ മത്സരത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. ഓരോ മിനുട്ടും ഗോൾ നേടാൻ വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്. തീർച്ചയായും ഞങ്ങൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പോരാടും. ഞങ്ങൾക്കത് നേടാനാവുക തന്നെ ചെയ്യും ” ബ്രൂണോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!