തനിക്ക് വേറെ വല്ല രീതിയിലും ആഘോഷിച്ചൂടെ: Suii സെലിബ്രേഷനിൽ ഗർനാച്ചോയോട് വിദാൽ!

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എവർടണെ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റൈൻ യുവ സൂപ്പർതാരമായ ഗർനാച്ചോ നേടിയ ഗോൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു കിടിലൻ ബൈസൈക്കിൾ കിക്ക് ഗോളായിരുന്നു അദ്ദേഹം നേടിയിരുന്നത്. അതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suii സെലിബ്രേഷനായിരുന്നു താരം നടത്തിയിരുന്നത്.ക്രിസ്റ്റ്യാനോയുടെ വലിയ ഒരു ആരാധകനാണ് ഗർനാച്ചോ.

എന്നാൽ ആ ഗോളിന് ശേഷം ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷൻ ഗർനാച്ചോ അനുകരിച്ചത് ചിലിയൻ സൂപ്പർതാരമായ ആർതുറോ വിദാലിന് പിടിച്ചിട്ടില്ല.അദ്ദേഹം ആ സെലിബ്രേഷനെ വിമർശിച്ചിട്ടുണ്ട്. വേറെ വല്ല രീതിയിലും ആഘോഷിച്ചു കൂടെ എന്നാണ് വിദാൽ ചോദിച്ചിട്ടുള്ളത്. സ്വന്തമായി ഒരു പേര് നേടിയെടുക്കണമെന്നും വിദാൽ ഈ താരത്തെ ഉപദേശിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഗർനാച്ചോയുടെ ഗോളിലെ മോശം കാര്യം അല്ലെങ്കിൽ എനിക്ക് മനസ്സിലാവാത്തത് എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ അദ്ദേഹം നടത്തിയത് എന്നാണ്.ഗർനാച്ചോ സ്വന്തമായി ഒരു പേര് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.അദ്ദേഹം ഇതിനോടകം തന്നെ മികച്ച ഒരു താരമായി മാറിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ അദ്ദേഹത്തിന്റെ ഐഡോളാണ് എന്നുള്ളതൊക്കെ നല്ല കാര്യമാണ്. അതിനെ ഞാൻ ബഹുമാനിക്കുന്നു, പക്ഷേ സ്വയം ഒരു പേരുണ്ടാക്കാൻ ശ്രമിക്കുകയാണ് ഗർനാച്ചോ ചെയ്യേണ്ടത്. റൊണാൾഡോയുടെ സെലിബ്രേഷനിലൂടെ ആരും അത് ഓർമ്മിക്കാൻ പോകുന്നില്ല.അദ്ദേഹത്തിന് മറ്റൊരു ഒരു രീതിയിൽ ആഘോഷിക്കാമായിരുന്നു. പക്ഷേ അതൊരു കിടിലൻ ഗോളായിരുന്നു “ഇതാണ് വിദാൽ പറഞ്ഞിട്ടുള്ളത്.

നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ആയിരുന്ന സമയത്ത് ഇതിന് സമാനമായ ഒരു ഗോൾ നേടിയിരുന്നു. റൊണാൾഡോയുടെ സെലിബ്രേഷൻ ഗർനാച്ചോ അനുകരിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. റൊണാൾഡോ നടത്താറുള്ള ഒട്ടുമിക്ക സെലിബ്രേഷൻ ഗർനാച്ചോ അനുകരിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *