തനിക്കൊന്നും തെളിയിക്കാനില്ല : ലുക്കാക്കു!

ഈ ട്രാൻസ്ഫർ ജാലകത്തിൽ പൊന്നുംവിലക്കായിരുന്നു ചെൽസി ഇന്ററിന്റെ സൂപ്പർ സ്ട്രൈക്കറായിരുന്ന റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കിയത്. മുമ്പ് പ്രീമിയർ ലീഗിൽ ചെൽസിക്ക്‌ വേണ്ടിയും മറ്റുള്ള ക്ലബുകൾക്ക്‌ വേണ്ടിയും ലുക്കാക്കു കളിച്ചിരുന്നുവെങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.2011-ൽ ചെൽസിയിൽ എത്തിയ താരം കേവലം 10 ലീഗ് മത്സരങ്ങൾ മാത്രമായിരുന്നു കളിച്ചിരുന്നത്.ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വെസ്റ്റ്ബ്രോം, എവെർട്ടൻ,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾക്ക്‌ വേണ്ടി പന്ത് തട്ടിയിരുന്നു. പിന്നീട് ഇന്ററിൽ എത്തിയ താരം മികച്ച ഫോമിൽ കളിക്കുന്നതാണ് കാണാൻ സാധിച്ചത്. ഏതായാലും ഈ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിൽ തനിക്കൊന്നും തെളിയിക്കാനില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ ലുക്കാക്കു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ലുക്കാക്കു ഇതേ കുറിച്ച് സംസാരിച്ചത്.

” എനിക്ക് ആരുടെ മുന്നിലും ഒന്നും തന്നെ തെളിയിക്കാനില്ല.എനിക്ക് ചെയ്യാനുള്ള കാര്യം എന്തെന്നാൽ സ്വയം മോട്ടിവേറ്റ് ചെയ്യുക എന്നുള്ളതാണ്.ഞാനൊരു സെൽഫ് മോട്ടിവേറ്ററാണ്, ഞാൻ എപ്പോഴും അങ്ങനെ തന്നെയായിരിക്കും.നിലവിൽ ഞാൻ ചെൽസിയിലാണ്. അതിൽ ഞാൻ സന്തോഷവാനുമാണ്.ഞാൻ വരുന്നിടത്ത് നിന്ന് വിജയം അനുഭവിച്ചു കൊണ്ടാണ് വരുന്നത്.കൂടാതെ ടെക്നിക്കലായും ടാക്റ്റികലായും വ്യത്യസ്ഥമായ ഒരു പ്ലെയിങ് സ്റ്റെയിൽ എക്സ്പീരിയൻസ് ചെയ്യാനും എനിക്ക് സാധിച്ചു.വർഷങ്ങൾക്ക്‌ മുമ്പ് തന്നെ പ്രീമിയർ ലീഗിലെ എക്സ്പീരിയൻസ് ഞാൻ ഞാൻ കരസ്ഥമാക്കിയിട്ടുണ്ട്.ഇവിടെ കളത്തിനകത്തും പുറത്തുമുള്ള ഓരോ നിമിഷങ്ങളും ഞാൻ ഇഷ്ടപ്പെട്ടിരുന്നു.എന്നാൽ ഇറ്റലിയിലെ എക്സ്പീരിയൻസാണ് എന്നെ കൂടുതൽ കംപ്ലീറ്റ് പ്ലെയറാക്കിയത്.പക്ഷേ അതൊരു അടഞ്ഞ അധ്യായമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ പ്രീമിയർ ലീഗ് നിരീക്ഷിക്കുന്ന ഒരാളായിരുന്നു. ഇവിടുത്തെ താരങ്ങളും ടീമുകളുമെല്ലാം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഞാൻ എന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായിരിക്കുന്നു ” ലുക്കാക്കു പറഞ്ഞു. ഏതായാലും താരത്തിന്റെ രണ്ടാം വരവിൽ താരത്തിന് തിളങ്ങാനാവുമെന്നാണ് ചെൽസി പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *