ഡെംബലയെ സൈൻ ചെയ്യാനൊരുങ്ങി യുണൈറ്റഡ്, പിന്നാലെ ചെൽസിയും
ഈ വരുന്ന സീസണിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള കഠിനപരിശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ. നിലവിൽ ഒരു സ്ട്രൈക്കറെയാണ് യുണൈറ്റഡിന് ഏറ്റവും കൂടുതൽ ആവിശ്യമായ ഒന്ന്. ലിയോണിന്റെ സൂപ്പർ സ്ട്രൈക്കെർ മൗസ്സേ ഡെംബലയെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമം തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. താരത്തെ ടീമിലെത്തിക്കുന്നതിന്റെ തൊട്ടടുത്തെത്താൻ കഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ താരവും യുണൈറ്റഡും തമ്മിൽ അനൗദ്യോഗിക കരാറിലേർപ്പെട്ടുവെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഏതായാലും ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ഡെംബലെ യൂണൈറ്റഡിലെത്താൻ സാധ്യത കൂടുതലാണ് എന്നാണ് ഈ വാർത്തകൾ എല്ലാം തന്നെ ചൂണ്ടിക്കാണിക്കുന്നത്.എന്നാൽ യുണൈറ്റഡിന് പിന്നാലെ ചെൽസിയും താരത്തിൽ താല്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.
Manchester United have reportedly agreed a deal to sign Moussa Dembele.
— BBC Sport (@BBCSport) May 13, 2020
All the latest gossip: https://t.co/Kzu9COTO73 pic.twitter.com/eZs1zTKP4e
താരത്തെ വിൽക്കാൻ ലിയോൺ തയ്യാറാണ് എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ഏകദേശം അറുപത് മില്യൺ പൗണ്ടോളമായിരിക്കും താരത്തിന് വേണ്ടി ലിയോൺ ആവശ്യപ്പെടുക. ലീഗ് വൺ ഉപേക്ഷിച്ചതോടെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ലിയോണിന് സാധിച്ചിരുന്നില്ല. ഇതിനാൽ തന്നെ ക്ലബ് വിടാൻ പ്രമുഖതാരങ്ങൾ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ടീമിലെ മുൻനിര താരങ്ങൾക്ക് ക്ലബ് വിടാൻ പ്രസിഡന്റ് ജീൻ മിഷേൽ ഓലാസ് അനുവാദം നൽകിയിരുന്നു. എല്ലാ താരങ്ങളെയും ടീമിൽ പിടിച്ചുവെക്കാനാണ് ആഗ്രഹമെന്നും എന്നാൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാതെ പോയത് ഇതിന് തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.
BREAKING NEWS: Manchester United don sign 23-year-old France and Lyon striker Moussa Dembele, wey Chelsea dey target too. Dem pay £61.8m for am. [Todofichajes, via Express] #MUIP pic.twitter.com/j9dyiAfjAH
— Man United in Pidgin (@ManUtdInPidgin) May 14, 2020