ഡി ബ്രൂയിന സൗദിയിലേക്കോ? സത്യം വെളിപ്പെടുത്തി പെപ്

മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിനയുടെ കോൺട്രാക്ട് അടുത്ത വർഷമാണ് അവസാനിക്കുക.ഈ കരാർ ഇതുവരെ പുതുക്കാൻ താരം തയ്യാറായിട്ടില്ല.കരാർ പുതുക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല സൗദി അറേബ്യക്ക് വലിയ താല്പര്യമുള്ള താരമാണ് ഡി ബ്രൂയിന. താരം അൽ ഇത്തിഹാദുമായി കരാറിലെത്തി എന്ന വാർത്തകൾ വരെ പുറത്തേക്ക് വന്നിരുന്നു.

ഇക്കാര്യത്തിലെ നിജസ്ഥിതി മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് ഈ സമ്മറിൽ ക്ലബ്ബ് വിടാൻ ഡി ബ്രൂയിന ഉദ്ദേശിക്കുന്നില്ല എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരുമെന്ന് പെപ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഡി ബ്രൂയിന ക്ലബ്ബ് വിടുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അദ്ദേഹം മറുപടി നൽകുകയായിരുന്നു.ഇതോടെ ഈ റൂമറുകൾക്ക് വിരാമമാവുകയാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടി അൽ ഇത്തിഹാദ് വലിയ ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ അത് ഫലം കണ്ടിട്ടില്ല എന്ന് വേണം അനുമാനിക്കാൻ.സിറ്റിയുമായുള്ള കോൺട്രാക്ട് ഈ ബെൽജിയം താരം പുതുക്കുമോ എന്ന കാര്യത്തിൽ വ്യക്തതകൾ ഒന്നും വന്നിട്ടില്ല.

അതേസമയം മറ്റൊരു മാഞ്ചസ്റ്റർ സിറ്റി താരമായ എഡേഴ്സനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഈ സൗദി ക്ലബ്ബ് തുടരുകയാണ്. അദ്ദേഹവുമായി അവർ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. 60 മില്യൺ യൂറോ ലഭിച്ചാൽ മാത്രമേ താരത്തെ കൈവിടുകയുള്ളൂ എന്ന നിലപാടാണ് സിറ്റി കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ ലിവർപൂൾ സൂപ്പർ താരമായ മുഹമ്മദ് സലായിൽ വലിയ താൽപര്യം പ്രകടിപ്പിച്ച ഇത്തിഹാദ്.എന്നാൽ അക്കാര്യത്തിൽ പുരോഗതി ഒന്നുമില്ല.സലാ ലിവർപൂളിൽ തന്നെ തുടരും എന്നാണ് നിലവിലെ സാഹചര്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *