ഡിഹിയക്ക് കൂട്ടായി അർജന്റൈൻ ഗോൾകീപ്പറെ തിരികെയെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഗോൾകീപ്പറായ ഡീൻ ഹെന്റെഴ്സൺ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.ലോൺ അടിസ്ഥാനത്തിലാണ് താരം യുണൈറ്റഡ് വിടുക. വർഷങ്ങൾക്കുശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്ന നോട്ടിങ്ഹാം ഫോറസ്റ്റിലേക്കാണ് ഡീൻ ഹെന്റെഴ്സൺ ചേക്കേറുക.

അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു രണ്ടാം ഗോൾകീപ്പറെ ഇപ്പോൾ ആവശ്യമുണ്ട്. ഈ സ്ഥാനത്തേക്ക് അർജന്റൈൻ ഗോൾകീപ്പറായ സെർജിയോ റൊമേറോയെ തിരികെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നുണ്ട്. മുമ്പ് യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സെർജിയോ റൊമേറോ. പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസാണ് ഈയൊരു ട്രാൻസ്ഫർ റൂമർ ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.

2015-ലായിരുന്നു സെർജിയോ റൊമേറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയിരുന്നത്. എന്നാൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമേ താരത്തിന് ലഭിച്ചിരുന്നു. പിന്നീട് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഈ അർജന്റൈൻ ഗോൾകീപ്പർ ഫ്രീ ഏജന്റായി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്.ഇറ്റാലിയൻ ക്ലബായ വെനീസിയയായിരുന്നു താരത്തെ സ്വന്തമാക്കിയിരുന്നത്.എന്നാൽ വെനീസിയ സിരി ബിയിലേക്ക് തരം താഴ്ത്തപ്പെടുകയായിരുന്നു.മാത്രമല്ല റൊമേറോയുടെ ക്ലബ്ബുമായുള്ള ബന്ധം അവസാനിച്ചിട്ടുമുണ്ട്.

16 മത്സരങ്ങളായിരുന്നു കഴിഞ്ഞ സീസണിൽ വെനീസിയക്ക് വേണ്ടി ഈ 35 കാരനായ താരം കളിച്ചിരുന്നത്.3 ക്ലീൻ ഷീറ്റുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ യുണൈറ്റഡിലേക്ക് തിരികെ വരാൻ ഈ അർജന്റൈൻ താരത്തിന് താല്പര്യമുണ്ട്. എന്നാൽ എറിക്ക് ടെൻഹാഗ് ഏത് രൂപത്തിലുള്ള അന്തിമ തീരുമാനം എടുക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *