ഡഗ്ലസ് കോസ്റ്റ ചെൽസിയിലേക്ക്? സ്വാപ് ഡീലിനൊരുങ്ങി യുവന്റസും ചെൽസിയും
ചെൽസിയുടെ സൂപ്പർ താരം ജോർജിഞ്ഞോയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് യുവന്റസ്. യുവന്റസ് പരിശീലകൻ മൗറിസിയോ സരിക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജോർജിഞ്ഞോ. നാപോളിയും ചെൽസിയിലും സരിക്ക് കീഴിൽ പന്തുതട്ടാൻ ജോർജിഞ്ഞോക്ക് കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ താരത്തെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങിയിരിക്കുകയാണ് സരി. ഒരു സ്വാപ് ഡീലിലൂടെ താരത്തെ ട്യൂറിനിൽ എത്തിക്കാനുള്ള ശ്രമമാണ് യുവന്റസ് നടത്തുന്നത്. താരത്തിന് വേണ്ടി യുവന്റസിന്റെ ബ്രസീലിയൻ സ്ട്രൈക്കെർ ഡഗ്ലസ് കോസ്റ്റയെയാണ് യുവന്റസ് ബ്ലൂസിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്പോർട്ട് മീഡിയസെറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
Juventus 'ready to offer Chelsea Douglas Costa in straight swap deal for Jorginho' https://t.co/JxJNTwT4Lo #Juventus
— Juventus Rooter (@JuventusRooter) June 10, 2020
അൻപത് മില്യൺ യുറോയാണ് ജോർജിഞ്ഞോക്ക് വേണ്ടി ചെൽസി പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പ്രകാരം പണമായി വാങ്ങാൻ യുവന്റസ് തയ്യാറല്ല. ഇതിനാലാണ് കോസ്റ്റയെ വാഗ്ദാനം ചെയ്തത്. 40 മില്യൺ മുതൽ 45 മില്യൺ യുറോ വരെയാണ് ഡഗ്ലസ് കോസ്റ്റയുടെ മൂല്യം. ഇതിനാൽ തന്നെ ബ്ലൂസ് ഇത് സ്വീകരിക്കുമോ എന്നുള്ളത് ചോദ്യമാണ്. പിന്നെ യുവന്റസിന്റെ മുന്നിലുള്ള മറ്റൊരു ഓപ്ഷൻ അലക്സ് സാൻഡ്രോയാണ്. കൂടാതെ മിറാലെം പ്യാനിക്കും ട്രാൻസ്ഫർ ചർച്ചകളിൽ ഉണ്ട്. എന്നാൽ താരം ബാഴ്സയിലേക്ക് മാത്രമേ പോവുകയൊള്ളൂ എന്ന് ശാഠ്യം പിടിക്കുന്നതിനാൽ ജോർജിഞ്ഞോക്ക് വേണ്ടി താരത്തെ ഓഫർ ചെയ്യാനാവില്ല.
Enligt SportMediaset kan Juventus erbjuda Douglas Costa till Chelsea i ett direkt byte med Jorginho. Londonklubben ska föredra €50m i rena pengar för mittfältaren men Juve vill alltså erbjuda yttern som värderas till €40m-€45m medan Alex Sandro är ett alternativ då pic.twitter.com/saqFWmEiD2
— Juventus Club Svezia (@ClubSvezia) June 9, 2020