ട്രാൻസ്ഫർ മാർക്കറ്റിൽ ട്വിസ്റ്റ്,ബാഴ്സ സമീപകാലത്ത് സ്വന്തമാക്കിയ താരത്തെ ടീമിലെത്തിക്കാൻ ചെൽസി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകം ചെൽസിയെ സംബന്ധിച്ചിടത്തോളം ഇതുവരെ അത്ര നല്ലതായിരുന്നില്ല. നിരവധി സൂപ്പർതാരങ്ങളെ അവർക്ക് നഷ്ടമായിരുന്നു. മാത്രമല്ല ചെൽസി പരിഗണിച്ചിരുന്ന പല താരങ്ങളെയും ടീമിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. പലപ്പോഴും സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയായിരുന്നു ചെൽസിക്ക് തടസ്സമായത്.

എന്നാൽ ചെൽസിയിപ്പോൾ ഇത് ബാഴ്സലോണയുടെ മറ്റൊരു സൂപ്പർതാരത്തെ ലക്ഷ്യം വെച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ സൂപ്പർ സ്ട്രൈക്കർ ഒബമയാങ്ങിനെ ടീമിലെത്തിക്കാൻ ചെൽസിക്ക് താല്പര്യമുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ സ്ട്രൈക്കറായ ലുക്കാക്കുവിനെ ചെൽസിക്ക് നഷ്ടമായിരുന്നു. ആ സ്ഥാനത്തേക്കാണ് ചെൽസി ഒബമയാങ്ങിനെ പരിഗണിച്ച് തുടങ്ങിയിട്ടുള്ളത്. മാത്രമല്ല താരവുമായി ചെൽസി ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബാഴ്സക്ക് ഇതുവരെ ഓഫറുകൾ ഒന്നും ചെൽസി നൽകിയിട്ടില്ല.

സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി വന്നതോടുകൂടി ഒബമയാങ്ങിന് അവസരങ്ങൾ കുറവായിരിക്കും.അതുകൊണ്ടുതന്നെ ബാഴ്സ വിടുന്നത് താരം പരിഗണിച്ചേക്കും.ബാഴ്സ താരത്തെ കൈവിടുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.ബാഴ്സയിൽ എത്തിയ ഉടനെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഒബമയാങ്ങിന് സാധിച്ചിരുന്നു. നേരത്തെ ആഴ്സണലിന് വേണ്ടി പ്രീമിയർ ലീഗിൽ കളിച്ച പരിചയവും ഒബമയാങ്ങിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *