ടോപ് ഫോറിൽ തുടരാനാവുമോ? യുണൈറ്റഡിനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷകൾ!

പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ബ്രയിറ്റണെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ബ്രൂണോ ഫെർണാണ്ടസ് എന്നിവരായിരുന്നു യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്.

ജയത്തോടെ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ്.25 മത്സരങ്ങളിൽ നിന്ന് 43 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.രണ്ട് പോയിന്റുകൾ കുറവുള്ള വെസ്റ്റ് ഹാം തൊട്ട് പിറകിൽ തന്നെയുണ്ട്.യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ആദ്യനാലിൽ തുടരുക എന്നുള്ളത് തന്നെ ഒരു വെല്ലുവിളിയാണ്.എന്തെന്നാൽ പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ ഇനി കാത്തിരിക്കുന്നത് അഗ്നിപരീക്ഷകളാണ്.

യുണൈറ്റഡിന്റെ അടുത്ത അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.

അടുത്ത മത്സരം ലീഡ്‌സ് യുണൈറ്റഡിനെതിരെയാണ്.ലീഡ്‌സ് നിലവിൽ മോശം ഫോമിലാണ് കളിക്കുന്നത് എന്നുള്ളത് യുണൈറ്റഡിന് ആശ്വാസകരമായ ഒരു കാര്യമാണ്.15-ആം സ്ഥാനത്താണ് നിലവിൽ ലീഡ്‌സ് ഉള്ളത്.

അടുത്ത പ്രീമിയർ ലീഗ് മത്സരം വാട്ഫോഡിനെതിരെയാണ്.വാട്ട്ഫോർഡും നിലവിൽ മോശം ഫോമിലാണ് കളിക്കുന്നത്. സ്വന്തം മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നത് എന്നുള്ളതും യുണൈറ്റഡിന് ആശ്വാസകരമായ ഒരു കാര്യമാണ്.

അടുത്ത മത്സരം ഒന്നാം സ്ഥാനക്കാരും നഗര വൈരികളുമായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ്. ഈ മത്സരമായിരിക്കും യുണൈറ്റഡിന് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുക.നിലവിൽ മിന്നുന്ന ഫോമിലാണ് സിറ്റി കളിച്ചു കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ അവർ അഞ്ചു ഗോളുകൾക്ക് സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തിയിരുന്നു.

അടുത്ത മത്സരം ടോട്ടൻഹാമിനെതിരെയാണ്. വലിയ മികവൊന്നും നിലവിൽ ടോട്ടെൻഹാമിന് അവകാശപ്പെടാനില്ലെങ്കിലും യുണൈറ്റഡിന് വെല്ലുവിളി ഉയർത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല. ആദ്യ നാലിൽ ഇടംനേടാൻ തന്നെയാണ് കോന്റെയുടെ സംഘവും ശ്രമിക്കുന്നത്.

അടുത്ത മത്സരം രണ്ടാംസ്ഥാനക്കാരായ ലിവർപൂളിനെതിരെയാണ്. വിജയ കുതിപ്പാണ് നിലവിൽ ലിവർപൂൾ നടത്തുന്നത്.അത്കൊണ്ട് തന്നെ ഈ മത്സരം അതിജീവിക്കലും യുണൈറ്റഡിന് വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമാണ്. ഈ അഞ്ച് മത്സരങ്ങളിൽ അവസാനത്തെ മൂന്ന് മത്സരങ്ങളായിരിക്കും യുണൈറ്റഡിന്റെ വിധി നിർണയിക്കുക.ഏത് വിധേനെയും അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക എന്നുള്ളത് തന്നെയായിരിക്കണം യുണൈറ്റഡിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *