ടോപ് ഫൈവ് ലീഗിലെ ട്രാൻസ്ഫർ വിന്റോ ക്ലോസ് ചെയ്യുന്നത് എപ്പോൾ? ഇതുവരെ ആകെ എത്ര ട്രാൻസ്ഫറുകൾ നടന്നു?
ഫുട്ബോൾ ലോകത്തെ സമ്മർ ട്രാൻസ്ഫർ വിന്റോ അതിന്റെ അവസാനഘട്ടത്തിലെത്തി കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം തന്നെ ഒരു പിടി ട്രാൻസ്ഫറുകൾ ഫുട്ബോൾ ലോകത്ത് നടന്നു കഴിഞ്ഞിട്ടുണ്ട്.ഇനി വളരെ കുറഞ്ഞ സമയം മാത്രമാണ് ട്രാൻസ്ഫർ ജാലകത്തിൽ അവശേഷിക്കുന്നത്.
യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ട്രാൻസ്ഫർ ജാലകം എന്ന് അടക്കുമെന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.
പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ രണ്ടാം തീയതി ഇന്ത്യൻ സമയം 3:30 AM നാണ് അടക്കുക. ലാലിഗയിലെ ട്രാൻസ്ഫർ വിൻഡോയും ഈ സമയത്ത് തന്നെയാണ് ക്ലോസ് ചെയ്യുക.ബുണ്ടസ്ലിഗ,സിരി എ എന്നിവയിലെ ട്രാൻസ്ഫർ ജാലകം സെപ്റ്റംബർ ഒന്നാം തീയതി ഇന്ത്യൻ സമയം 8:30 PM നാണ് അടക്കുക.ലീഗ് വണ്ണിലെ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ രണ്ടാം തീയതി ഇന്ത്യൻ സമയം 2:30 AM നാണ് അടക്കുക.
— Murshid Ramankulam (@Mohamme71783726) August 30, 2022
പക്ഷെ ട്രാൻസ്ഫർ വിന്റോ ക്ലോസ് ചെയ്തു കഴിഞ്ഞാലും ഫ്രീ ഏജന്റ്മാരായ താരങ്ങളെ സ്വന്തമാക്കാൻ ക്ലബ്ബുകൾക്ക് സാധിച്ചേക്കും. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 1454 ട്രാൻസ്ഫറുകളാണ് ടോപ് ഫൈവ് ലീഗിൽ ആകെ നടന്നിട്ടുള്ളത്.3.6 ബില്യൺ പൗണ്ടോളമാണ് ട്രാൻസ്ഫർ ജാലകത്തിൽ ചിലവഴിക്കപ്പെട്ടിട്ടുള്ളത്.