ടെൻ ഹാഗ് പറഞ്ഞിട്ടുണ്ടാവും,അത്കൊണ്ടാവും തടിതപ്പുന്നത് : റൊണാൾഡോയെ പിടിവിടാതെ കാരഗർ!

കഴിഞ്ഞ ദിവസമായിരുന്നു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനമെടുത്തത്.ക്ലബ്ബിനോട് അനുവാദം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം പ്രമുഖ മാധ്യമങ്ങൾ സ്ഥിരീകരിച്ചതോടെ ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ റൊണാൾഡോക്കെതിരെ നിരന്തരം പരിഹാസങ്ങൾ അഴിച്ചുവിടുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാരഗർ യുണൈറ്റഡിനെയും റൊണാൾഡോയെയും പരിഹസിക്കുന്നത്.

താൻ കരുതിയ പോലെ തന്നെ റൊണാൾഡോ ടീമിനെ മോശമാക്കിക്കൊണ്ട് ക്ലബ് വിടുകയാണെന്നും റൊണാൾഡോയുടെ യുണൈറ്റഡിനോടുള്ള സ്നേഹം എവിടെപ്പോയി എന്നുമായിരുന്നു ആദ്യം കാരഗർ പരിഹസിച്ചിരുന്നത്. എന്നാൽ റൊണാൾഡോ ഇപ്പോഴും യുണൈറ്റഡിനെ സ്നേഹിക്കുന്നുണ്ടെന്നും നിങ്ങൾ ഈ ചെറിയ കാലയളവിലേക്കുള്ള വിജയം ആഘോഷിക്കൂ എന്നുമായിരുന്നു ഇതിനു മറുപടിയായി കൊണ്ട് ഗാരി നെവിൽ ട്വീറ്റ് ചെയ്തിരുന്നത്.

ഇത് കൂടാതെ റൊണാൾഡോയെ വീണ്ടും കാരഗർ പരിഹസിച്ചിട്ടുണ്ട്. അതായത് ഇനി ടീമിൽ വലിയ റോളുകളൊന്നും ഉണ്ടാകില്ലെന്ന് ടെൻ ഹാഗ് പറഞ്ഞിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ് റൊണാൾഡോ യുണൈറ്റഡിൽ നിന്നും തടിതപ്പുന്നത് എന്നുമാണ് കാരഗർ ട്വീറ്റ് ചെയ്തിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്തുകൊണ്ടാണ് റൊണാൾഡോ ഈ സമയത്ത് പോകാൻ തീരുമാനിച്ചത്? ഒരുപക്ഷേ തന്റെ പ്ലാനുകളിൽ ഇടമില്ലെന്ന് എറിക്ക് ടെൻ ഹാഗ് പറഞ്ഞിട്ടുണ്ടാവും, അല്ലെങ്കിൽ വലിയ റോളൊന്നും നൽകാൻ കഴിയില്ലെന്ന് ടെൻ ഹാഗ് അറിയിച്ചിട്ടുണ്ടാവും.അതുകൊണ്ടായിരിക്കും ഇപ്പോൾ പോകുന്നത്. അല്ലെങ്കിൽ സീസൺ അവസാനിച്ചപ്പോൾ തന്നെ റൊണാൾഡോക്ക് പോകാമല്ലോ? ” ഇതാണ് കാരഗർ ചോദിച്ചിട്ടുള്ളത്.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കാര്യത്തിൽ ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും എടുക്കുക എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം

Leave a Reply

Your email address will not be published. Required fields are marked *