ടെൻ ഹാഗും സമ്മതം മൂളി? റൊണാൾഡോയെ യുണൈറ്റഡിന് നഷ്ടമാവുന്നു!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്നു. അദ്ദേഹം യുണൈറ്റഡിനോട് അനുമതി തേടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു അന്തിമ തീരുമാനം എടുത്തിരുന്നില്ല.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് റൊണാൾഡോയെ ക്ലബ്ബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗ് അനുവദിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ വിഷയത്തിൽ ഒരു പിടിവലി വേണ്ട എന്ന തീരുമാനത്തിന്മേലാണ് എറിക്ക് ടെൻ ഹാഗ് ഇപ്പോൾ സമ്മതം മൂളുന്നത്.ഡെയിലി മെയിൽ ഉൾപ്പെടെയുള്ള പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Ten Hag 'forced to accept' Ronaldo decision #mufc https://t.co/6a8L1tHMFg pic.twitter.com/Dspp97EIzw
— Man United News (@ManUtdMEN) July 7, 2022
ടെൻ ഹാഗിന് സമ്മതമാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോക്ക് വിലങ്ങ് തടിയാവാൻ ശ്രമിച്ചേക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ പോവാൻ അനുവദിച്ചേക്കും. 15 മില്യൺ യൂറോയായിരിക്കും താരത്തിന്റെ വിലയായി കൊണ്ട് യുണൈറ്റഡ് ആവശ്യപ്പെടുക എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരേണ്ടതുണ്ട്. പക്ഷേ നിലവിൽ യുണൈറ്റഡിന് റൊണാൾഡോയെ നഷ്ടമാവാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ നിലനിൽക്കുന്നത്.
അതേസമയം റൊണാൾഡോ എങ്ങോട്ട് എന്നുള്ളത് വലിയ ഒരു ചോദ്യചിഹ്നമാണ് ഇപ്പോഴും. ചെൽസിയാണ് ഇപ്പോൾ താരത്തിന് വേണ്ടി ഒരല്പമെങ്കിലും സജീവമായി നിലനിൽക്കുന്നത്.ബയേൺ റൂമറുകളെ തള്ളിക്കളഞ്ഞിരുന്നു. അതേസമയം ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാത്ത ടീമിലേക്ക് ചേക്കേറാൻ റൊണാൾഡോ തയ്യാറായേക്കില്ല.