ടെൻ ഹാഗിനെ വിമർശിച്ച പോസ്റ്റിന് ഗർനാച്ചോയുടെ ലൈക്ക്, യുണൈറ്റഡിൽ വിവാദം കൊഴുക്കുന്നു!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ബേൺമൗത്തായിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിൽ ആദ്യം ലീഡ് എടുത്തത് ബേൺമൗത്തായിരുന്നു.യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോയുടെ പിഴവിൽ നിന്നാണ് ഈ ഗോൾ വന്നത്. അദ്ദേഹം നഷ്ടപ്പെടുത്തിയ ബോളാണ് പിന്നീട് ഗോളായി മാറിയത്.

തുടർന്ന് ആദ്യപകുതിക്ക് ശേഷം ടെൻ ഹാഗ് ഗർനാച്ചോയെ പിൻവലിക്കുകയും ചെയ്തു.മാത്രമല്ല മത്സരശേഷം അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.ഗർനാച്ചോയുടെ പിഴവിനെ കുറിച്ച് ടെൻ ഹാഗ് പറഞ്ഞത് ഇങ്ങനെയാണ്.

” ഞങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ബോളുകളാണ് നഷ്ടപ്പെടുത്തിയത്. ഞങ്ങളുടെ ആദ്യ ഞങ്ങളുടെ പിഴവിൽ നിന്ന് വന്നതാണ്.ഒരിക്കലും ആ പൊസിഷനിൽ നിന്നും ബോൾ നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു. ആദ്യപകുതിയിൽ വലതുവശത്ത് ചില പ്രതിരോധ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് ആദ്യപകുതിക്ക് ശേഷം ഞങ്ങൾ പരിഹരിക്കുകയും ചെയ്തു “ഇതാണ് ഗർനാച്ചോയുടെ പിഴവിനെ കുറിച്ചും അദ്ദേഹത്തെ പിൻവലിച്ചതിനെ കുറിച്ചും ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധകനായ ഗോൾഡ്ബ്രിഡ്ജ് ഇക്കാര്യത്തിൽ ഗർനാച്ചോയെ പിന്തുണച്ച് കൊണ്ടും ടെൻ ഹാഗിനെ വിമർശിച്ചു കൊണ്ടും രണ്ട് ട്വീറ്റുകൾ പങ്കുവച്ചിരുന്നു. അതിൽ അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

“ഈ സീസണിൽ നമുക്ക് വേണ്ടി ഏറ്റവും മികച്ച രൂപത്തിൽ കളിച്ച താരങ്ങളിൽ ഒരാൾ ഗർനാച്ചോയാണ്. നമ്മുടെ ആദ്യ പകുതി മോശമായിരുന്നു. പക്ഷേ ആദ്യപകുതിക്ക് ശേഷം അദ്ദേഹത്തെ പിൻവലിച്ചതും അദ്ദേഹത്തെ ഒരു പ്രശ്നമായി കണക്കാക്കിയതും ഒരു കോമഡിയായി തോന്നി. ഇതിനേക്കാൾ മോശം പ്രകടനം നടത്തുന്ന പലരും അവിടെത്തന്നെയുണ്ട്. മത്സര ശേഷമുള്ള പ്രസ് കോൺഫറൻസിൽ ടെൻ ഹാഗ് ഗർനാച്ചോയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈ സീസണിൽ മികച്ച രൂപത്തിൽ കളിച്ച ഒരു 19 വയസ്സുകാരനോട് ഇങ്ങനെ പെരുമാറുന്നത് ഒരിക്കലും നല്ലതല്ല. എന്നിട്ട് അതിനുശേഷം വലിയ താരങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നു ” ഇതാണ് ഗോൾഡ്ബ്രിഡ്ജ് എഴുതിയിട്ടുള്ളത്.

ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഗർനാച്ചോ ഈ രണ്ട് ട്വീറ്റിനും ലൈക്ക് ചെയ്തിട്ടുണ്ട് എന്നതാണ്. അതായത് ടെൻ ഹാഗും ഗർനാച്ചോയും തമ്മിൽ അസ്വാരസങ്ങൾ ഉടലെടുത്തു തുടങ്ങിയിട്ടുണ്ട്. താരങ്ങളെ നല്ല രീതിയിൽ ട്രീറ്റ് ചെയ്യുന്നതിൽ ടെൻ ഹാഗ് മോശമാണ് എന്ന വിമർശനങ്ങൾ നേരത്തെ തന്നെ ഉയർന്നതാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിടാനുള്ള പ്രധാനപ്പെട്ട കാരണം ടെൻ ഹാഗ് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *