ടീം ഷീറ്റിലെ ഇലവനിലുണ്ടായിരുന്നു,പിന്നെ കാണാനില്ല,എഡേഴ്സണ് എന്തു പറ്റിയതെന്ന് വിശദീകരിച്ച് പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ബ്രൈറ്റണെ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ഹൂലിയൻ ആൽവരസ്,ഏർലിംഗ് ഹാലന്റ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഈ മത്സരത്തിന്റെ മുന്നേ സ്റ്റാർട്ടിങ് ഇലവനുകൾ പ്രഖ്യാപിച്ചുകൊണ്ട് ടീമുകൾ ടീം ഷീറ്റ് പുറത്തുവിട്ടിരുന്നു. ആ ടീം ഷീറ്റിലെ മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഗോൾകീപ്പറായി കൊണ്ട് ഉണ്ടായിരുന്നത് എടേഴ്സണായിരുന്നു. എന്നാൽ മത്സരം ആരംഭിച്ചപ്പോൾ സ്റ്റീഫൻ ഒർട്ടേഗയായിരുന്നു ഗോൾകീപ്പറായിക്കൊണ്ട് സ്റ്റാർട്ട് ചെയ്തിരുന്നത്. ഇതോടെ എടേഴ്സണ് എന്തുപറ്റിയെന്ന് എല്ലാവരും തിരക്കി.അതിനുള്ള ഒരു വിശദീകരണം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള തന്നെ നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ederson benched in a Premier League game pic.twitter.com/iZC15KASbO
— ¹⁰ (@SxrgioSZN) October 21, 2023
“എടേഴ്സൺ ബ്രസീൽ ദേശീയ ടീമിനോടൊപ്പമായിരുന്നു ഉണ്ടായിരുന്നത്.അദ്ദേഹത്തിന് ഇന്നത്തെ മത്സരത്തിൽ കളിക്കാമായിരുന്നു. എന്നാൽ ഞങ്ങൾ അദ്ദേഹത്തിന് വിശ്രമം നൽകാൻ തീരുമാനിച്ചു.അത് മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ടീം ഷീറ്റിൽ സംഭവിച്ചത് പ്രിന്റിംഗ് പിഴവ് മാത്രമാണ്. അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല ” ഇതാണ് സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് തെറ്റിദ്ധാരണയുടെ പുറത്താണ് എഡേഴ്സന്റെ പേര് സ്റ്റാർട്ടിങ് ഇലവനിൽ വന്നത് എന്നാണ് കോച്ചിന്റെ വിശദീകരണം. ഈ ഗോൾകീപ്പർക്ക് വിശ്രമം നൽകാൻ നേരത്തെ തന്നെ പരിശീലകൻ തീരുമാനിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ 8 മത്സരങ്ങളിലും സിറ്റിക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് എടേഴ്സൺ. മാത്രമല്ല ബ്രസീലിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്തതും എഡേഴ്സൺ തന്നെയായിരുന്നു.