ടാലെന്റ് പാഴാക്കിയതിന്റെ ഉദാഹരണമാണ് ക്രിസ്റ്റ്യാനോ : മാർക്ക

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം വളരെയധികം ദുഷ്കരമായ ഒരു സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.കളത്തിനകത്തും കളത്തിന് പുറത്തും താരത്തിന് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.ഈയിടെ താരം എവെർടണിന്റെ ഒരു കൊച്ചു ആരാധകനോട് നടത്തിയ പെരുമാറ്റം വലിയ രൂപത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഏതായാലും കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക് ഒരു വിശകലനം നടത്തിയിട്ടുണ്ട്. ” ടാലെന്റ് പാഴാക്കിയതിന്റെ ഒരു ഉദാഹരണമാണ് ക്രിസ്റ്റ്യാനോ ” എന്നാണ് ഇവർ തലക്കെട്ടായി നൽകിയിരിക്കുന്നത്.2018-ൽ റയൽ മാഡ്രിഡ് വിട്ടതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ടാലന്റ് മുഴുവനും പാഴാക്കുകയായിരുന്നു എന്നാണ് മാർക്ക ആരോപിച്ചിരിക്കുന്നത്.

റയൽ വിട്ടതിന് ശേഷം യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോക്ക് ടീമിനെ നല്ല രൂപത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിച്ചില്ല. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ ഒന്നും തന്നെ യുവന്റസിന് ചെയ്യാൻ കഴിഞ്ഞില്ല. അന്ന് തന്നെ താരത്തിന് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.ഈ സീസണിൽ യുണൈറ്റഡിലെക്ക് എത്തിയ ക്രിസ്റ്റ്യാനോക്ക് ടീമിനെ മുന്നോട്ട് കൊണ്ട് പോവാൻ കഴിയുന്നില്ല എന്നുള്ളതാണ് പ്രധാന വിമർശനം.ഒരൊറ്റ കിരീടം പോലും യുണൈറ്റഡിന് നേടാനാവില്ല. മാത്രമല്ല അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നെടുമോ എന്നുള്ളത് പോലും സംശയത്തിലാണ്.

എന്നാൽ റൊണാൾഡോ റയൽ വിട്ടതിനു ശേഷം ബെൻസിമക്കുണ്ടായ വളർച്ചയും മാർക്ക പ്രതിപാദിക്കുന്നുണ്ട്.റയലിനെ മുന്നോട്ട് കൊണ്ടു പോകുന്നത് ബെൻസിമയാണ്.124 ഗോളുകളും 34 അസിസ്റ്റുകളുമാണ് റൊണാൾഡോ റയൽ വിട്ടതിനു ശേഷം ബെൻസിമ സ്വന്തമാക്കിയിട്ടുള്ളത്. ഈ കാലയളവിൽ 119 ഗോളുകളും 25 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. അതായത് ബെൻസിമയുടെ പ്രകടനം മെച്ചപ്പെട്ടുവെന്നും റൊണാൾഡോയുടെ പ്രകടനം താഴേക്ക് പോയി എന്നുമാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.ഏതായാലും റയൽ വിട്ടതിലൂടെ റൊണാൾഡോ തന്റെ ടാലെന്റ് പാഴാക്കി എന്ന് തന്നെയാണ് മാർക്ക വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *