ഞാൻ വിഡ്ഢിയല്ല, നിങ്ങൾ പറയുന്ന പോലെ പ്രവർത്തിക്കുന്ന പരിശീലകനുമല്ല: ചെൽസി ആരാധകരോട് പോച്ചെട്ടിനോ
ഇന്നലെ FA കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസി വിജയം നേടിയിരുന്നു.ലെസ്റ്റർ സിറ്റിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അവർ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ പാൽമർ,കുക്കുറെല്ല എന്നിവർ ചെൽസിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ പിന്നീട് ലെസ്റ്റർ സിറ്റി രണ്ട് ഗോളുകൾ നേടി കൊണ്ട് സമനില പിടിച്ചെടുത്തു. പിന്നീട് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ടാണ് ചെൽസി വിജയം സ്വന്തമാക്കിയത്. ഈ മത്സരത്തിനിടക്ക് പലപ്പോഴും ചെൽസി ആരാധകർ പോച്ചെട്ടിനോയോടുള്ള ദേഷ്യം പ്രകടിപ്പിച്ചിരുന്നു.
മുഡ്രിക്കിനെ പിൻവലിച്ച് ചുക് വുമേക്കയെ ഇറക്കിയപ്പോൾ,നീ എന്താണ് ചെയ്യുന്നതെന്ന് നിനക്കറിയില്ല എന്ന ചാന്റ് പോച്ചെട്ടിനോക്കെതിരെ ചെൽസി ആരാധകർ പാടിയിരുന്നു. മാത്രമല്ല മത്സരത്തിൽ വളരെ മോശം പ്രകടനമാണ് സ്റ്റെർലിംഗ് നടത്തിയത്.അദ്ദേഹം ഒരു പെനാൽറ്റി പാഴാക്കിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പിടിച്ചു പുറത്താക്കൂ എന്നുള്ള ഒരു ചാന്റും ചെൽസി ആരാധകർ പാടിയിരുന്നു. ആരാധകരുടെ ഈ ദേഷ്യപ്രകടനത്തിനെതിരെ പോച്ചെട്ടിനോ ഇപ്പോൾ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. താൻ വിഡ്ഢിയല്ല, നിങ്ങൾ പറയുന്ന പോലെ പ്രവർത്തിക്കുന്ന ഒരു പരിശീലകനല്ല എന്നൊക്കെയാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🚨This goal from Noni Madueke was perfect but Pochettino will bench Noni Madueke and Mudryk so that he can play Sterling
— Out of Context EPL (@Out_contextEPL) March 18, 2024
pic.twitter.com/OxPcLgJSXw
” ആരാധകർ എന്ത് പറയുന്നു അത് പോലെ പ്രവർത്തിക്കാനല്ല ഞാൻ ഇവിടെയുള്ളത്.ഞാൻ ഒരു വിഡ്ഢിയല്ല.മുഡ്രിക്ക് വളരെയധികം ക്ഷീണിതനായിരുന്നു.അതുകൊണ്ടാണ് അദ്ദേഹത്തെ പിൻവലിച്ചത്.ഞങ്ങൾ പ്രൊഫഷണലാണ്.വിജയം തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.ഞങ്ങൾ ടീമിലുള്ള എല്ലാ താരങ്ങളെയും സപ്പോർട്ട് ചെയ്യും.ആരാധകർ എന്നെയും ക്ലബ്ബിനെയും വിശ്വസിക്കണം. ക്ലബ്ബിന്റെ പ്രോജക്ടിൽ വിശ്വാസമുണ്ടാകണം. ക്ലബ്ബ് ചെയ്യുന്നതെല്ലാം നല്ലതിന് വേണ്ടി മാത്രമാണ്.നമ്മൾ ഇതെല്ലാം അംഗീകരിക്കണം.എല്ലാ താരങ്ങൾക്കും ആരാധകരെ ആവശ്യമുണ്ട്. ഞാനാണ് ഇവിടുത്തെ ചാർജ്,എന്നിൽ അവർ വിശ്വസിക്കണം. ഞാൻ അവരെ കുറ്റപ്പെടുത്തുകയല്ല ” ഇതാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വിജയത്തോടുകൂടി FA കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കാൻ ചെൽസിക്ക് കഴിഞ്ഞിട്ടുണ്ട്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയാണ് സെമിയിൽ ചെൽസിയുടെ എതിരാളികൾ.