ഞാൻ ഫ്രീകിക്ക് എടുക്കുന്നത് ക്രിസ്റ്റ്യാനോക്ക് ഇഷ്ടപ്പെട്ടിരുന്നില്ല: തുറന്നുപറഞ്ഞ് യുണൈറ്റഡ് സൂപ്പർ താരം.

കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്.പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും എറിക്ക് ടെൻ ഹാഗിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇതോടുകൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കി. തുടർന്ന് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരമായ ക്രിസ്ത്യൻ എറിക്സൺ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് യുണൈറ്റഡിൽ ഫ്രീകിക്ക് എടുത്തിരുന്നത് താരങ്ങൾ മാറിമാറി ആയിരുന്നുവെന്നും താൻ ഫ്രീകിക്ക് എടുത്തതിൽ ക്രിസ്റ്റ്യാനോ ഒട്ടും ഹാപ്പിയായിരുന്നില്ല എന്നുമാണ് എറിക്ക്സൺ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇപ്പോൾ പോലും ക്ലബ്ബിനകത്ത് ഒരുപാട് ഫ്രീകിക്ക് ടേക്കർമാർ ഉണ്ട്.ആരാണോ അന്നത്തെ ദിവസം മികച്ചതായി തോന്നുന്നത് അവരാണ് ലഭിക്കുന്ന ഫ്രീകിക്ക് എടുക്കാറുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നൽകാതെ ഒരു ഫ്രീകിക്ക് ഞാൻ എടുത്തിരുന്നു. പക്ഷേ അക്കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒട്ടും ഹാപ്പി ആയിരുന്നില്ല. കളത്തിനകത്ത് ഞങ്ങൾ ചർച്ച ചെയ്താണ് ആരാണ് ഫ്രീകിക്ക് എടുക്കേണ്ടത് എന്ന് തീരുമാനിക്കാറുള്ളത്.നീ അവസാനത്തെ ഫ്രീകിക്ക് എടുത്തില്ലേ, ഇനി ഞാൻ എടുക്കാം എന്ന രൂപത്തിലാണ് ഇവിടെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത് ” ഇതാണ് എറിക്ക്സൺ പറഞ്ഞിട്ടുള്ളത്.

ഇത്തവണത്തെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനിഷ് ചെയ്തത്. അടുത്ത ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്. അതേസമയം റൊണാൾഡോ സൗദി അറേബ്യൻ ലീഗിൽ ഇതുവരെ 14 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. പക്ഷേ ഈ സീസണിൽ കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *