ഞാൻ നിങ്ങളുടെ പട്ടിക്കുഞ്ഞല്ല : മാധ്യമപ്രവർത്തനോട് രൂക്ഷമായ രീതിയിൽ പ്രതികരിച്ച് ക്ലോപ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വെസ്റ്റ് ഹാം യുണൈറ്റഡ് ലിവർപൂളിനെ അട്ടിമറിച്ചിരുന്നത്.ലിവർപൂളിന്റെ ഇരുപതിന് മുകളിൽ മത്സരങ്ങളിൽ പരാജയമറിയാതെ കുതിപ്പിനാണ് ഇതോടെ വിരാമമായത്. മത്സരത്തിൽ ലിവർപൂൾ വഴങ്ങിയ ആദ്യ ഗോൾ ഗോൾകീപ്പറായ ആലിസൺ ബക്കറിന്റെ ഓൺ ഗോളായിരുന്നു. എന്നാൽ അത് ഫൗൾ വിളിക്കാത്തതിലുള്ള രോഷം ക്ലോപ് പത്രസമ്മേളനത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു. അതേകുറിച്ച് ക്ലോപ് സ്കൈ സ്പോർട്സിനോട് പറഞ്ഞത് ഇങ്ങനെയാണ്.
“ഗോളുകളും സാഹചര്യങ്ങളും മറ്റൊരു വഴിക്ക് പോവേണ്ടതുണ്ട്. നമുക്ക് മത്സരത്തെ കുറിച്ച് സംസാരിക്കാം.ആദ്യത്തെ ഗോൾ പിറന്നത് ആലിസണെതിരെയുള്ള ഒരു ഫൗളിൽ നിന്നായിരുന്നു.എതിർതാരത്തിന്റെ കൈകൾ ആലിസണിന്റെ കൈകളിന്മേലായിരുന്നു. അതെങ്ങെനെയാണ് ആലിസൺ പിടിക്കുക?ആലിസണ് ഒന്നും ചെയ്യാൻ കഴിയില്ല. അത്കൊണ്ടാണ് ഗോൾകീപ്പറെ പ്രൊട്ടക്ട് ചെയ്യുന്നത്. ഞാൻ തോൽവിക്കുള്ള ഒഴിവുകഴിവുകൾ പറയുകയാണെന്ന് ആളുകൾ കരുതുന്നുണ്ടാവാം.പക്ഷേ ഞാൻ ശാന്തനാണ്. സാധാരണ രൂപത്തിലുള്ള തീരുമാനങ്ങൾ റഫറിയിൽ നിന്നും നമുക്ക് ആവശ്യമാണ്.എന്നാൽ അതുണ്ടായില്ല ” ഇതാണ് ക്ലോപ് പറഞ്ഞത്.
— Murshid Ramankulam (@Mohamme71783726) November 8, 2021
അതേസമയം വെസ്റ്റ്ഹാം താരത്തെ റെഡ് കാർഡ് നൽകി പുറത്താക്കണോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് വളരെ രൂക്ഷമായാണ് ക്ലോപ് പ്രതികരിച്ചത്. ഞാൻ തന്റെ പട്ടിക്കുഞ്ഞല്ല എന്നാണ് ക്ലോപ് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ ദൈവമേ.. ഞാൻ നിന്റെ പട്ടിക്കുഞ്ഞൊന്നുമല്ല.നിനക്ക് നിന്റെതായ അഭിപ്രായമുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ക്ലോപ് പറഞ്ഞത്.
ഏതായാലും വെസ്റ്റ്ഹാം ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. നിലവിൽ പ്രീമിയർലീഗിലെ പോയിന്റ് ടേബളിൽ മൂന്നാംസ്ഥാനത്താണ് വെസ്റ്റ്ഹാം.