ഞാൻ തീർന്നെന്നാണ് അവർ കരുതിയത്: വാൻ ഡൈക്ക് പറയുന്നു

ഇന്നലെ കരബാവോ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ചെൽസിയെ പരാജയപ്പെടുത്തിക്കൊണ്ട് ലിവർപൂൾ കിരീടം സ്വന്തമാക്കിയിരുന്നു. അധികസമയത്തേക്ക് നീങ്ങിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 118 ആം മിനിറ്റിൽ ക്യാപ്റ്റൻ വാൻ ഡൈക്ക് നേടിയ ഹെഡർ ഗോളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചിട്ടുള്ളത്.നിരവധി യുവതാരങ്ങളെ വെച്ചുകൊണ്ടാണ് ക്ലോപ് ഈ മത്സരത്തിൽ ചെൽസിയെ നേരിട്ടത്.

ക്യാപ്റ്റൻ എന്ന നിലയിൽ ലിവർപൂളിൽ വാൻ ഡൈക്ക് ആദ്യമായി നേടുന്ന കിരീടം കൂടിയാണ് ഇത്. ഏതായാലും ഈ കിരീടാഘോഷങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഡ്രസ്സിംഗ് റൂമിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്.ഞാൻ തീർന്നു എന്നാണ് അവർ എല്ലാവരും കരുതിയിരിക്കുന്നത് എന്നാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്. താൻ തീർന്നിട്ടില്ല എന്ന് പ്രഖ്യാപിക്കുകയാണ് വാൻ ഡൈക്ക് അതിലൂടെ ചെയ്തിട്ടുള്ളത്.അതേസമയം കിരീടം നേടാനായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.വാൻ ഡൈക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യുവതാരങ്ങളെ വച്ചുകൊണ്ടാണ് ഞങ്ങൾ കളിച്ചത്.ഈ ടീമിൽ ഒരുപാട് അഭിമാനം തോന്നുന്നു.വളരെ തീവ്രമായ ഒരു മത്സരം തന്നെയാണ് നടന്നത്.ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യ കിരീടം ഞാൻ നേടിക്കഴിഞ്ഞു.തീർച്ചയായും ഒരുപാട് സന്തോഷം തോന്നുന്നു. ഞാൻ നേടിയ ഗോൾ ഒരു ഇമോഷനാണ്.ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു. യുവതാരങ്ങൾ എല്ലാവരും അവരുടെ ഭാഗങ്ങൾ വളരെ ഭംഗിയായി നിർവഹിച്ചു “ഇതാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.

മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് വാൻ ഡൈക്ക് തന്നെയാണ്.ഇത് മൂന്നാം തവണയാണ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം വാൻ ഡൈക്ക് സ്വന്തമാക്കുന്നത്. 2019ൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിലും 2022ൽ നടന്ന ലീഗ് കപ്പ് ഫൈനലിലും വാൻ ഡൈക്ക് തന്നെയാണ് മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *