ഞങ്ങൾ വീണ്ടും പ്രീമിയർ ലീഗ് നേടാൻ പോവുകയാണ് :പെപ് ഗാർഡിയോള
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ടോട്ടൻഹാം ഹോട്സ്പറായിരുന്നു സിറ്റിയെ സമനിലയിൽ തളച്ചത്.മത്സരത്തിൽ മൂന്ന് ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിക്ക് വഴങ്ങേണ്ടി വന്നിരുന്നു.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡിഫൻസിന്റെ കാര്യത്തിൽ ഇപ്പോൾ പരിശീലകനായ പെപ്പിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.
എന്നാൽ ഈ വിമർശനങ്ങൾ ഒന്നും പരിശീലകനായ പെപ് കാര്യമാക്കുന്നില്ല. ഈ സീസണിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം തങ്ങൾ നേടും എന്നാണ് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ഗാർഡിയോള പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മൂന്ന് സീസണിലും കിരീടം നേടിയ സിറ്റി അത് ഒരിക്കൽ കൂടി ആവർത്തിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഈ പരിശീലകൻ ഉള്ളത്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🚨| Pep Guardiola on winning four Premier League titles in a row, he also talks about Jamie Carragher, Gary Neville and Micah Richards. 👀😅
— CentreGoals. (@centregoals) December 5, 2023
[@BeanymanSports]
pic.twitter.com/Iq1eT5Usx9
” ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടവും ഞങ്ങൾ തന്നെയാണ് നേടുക എന്നാണ് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കുക. ഞങ്ങൾ ലിവർപൂളിനെതിരെയും ടോട്ടൻഹാമിനെതിരെയും പുറത്തെടുത്ത പ്രകടനം നിങ്ങൾ കണ്ടില്ലേ.അതുതന്നെ ധാരാളമാണ് ഞങ്ങൾ വീണ്ടും കിരീടം നേടുമെന്ന് പറയാൻ.എളുപ്പമല്ല എന്നുള്ളത് ഞങ്ങൾക്ക് തന്നെ അറിയാം.പക്ഷേ ഞങ്ങൾക്ക് കിരീടം നേടാൻ സാധിക്കും ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്.ഒന്നും രണ്ടും സ്ഥാനക്കാരുമായി വലിയ വ്യത്യാസം ഒന്നുമില്ല. അടുത്ത മത്സരത്തിൽ ആസ്റ്റൻ വില്ലയാണ് സിറ്റിയുടെ എതിരാളികൾ. മികച്ച ഫോമിൽ കളിക്കുന്ന വില്ല സിറ്റിക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.