ഞങ്ങൾ വലിയ വലിയ പ്രശ്നത്തിലാണ്: നിരാശയോടെ പെപ്

ഈ സീസണിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ലിവർപൂൾ,ആഴ്സണൽ എന്നിവരോട് പോരാടുകയാണ് മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവർ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന രണ്ടാം പാദത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ അവർ ഉള്ളത്.

നിർണായകമായ മത്സരങ്ങൾ വരാനിരിക്കെ പരിക്കുകൾ വലിയ വെല്ലുവിളിയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് സൃഷ്ടിച്ചിരിക്കുന്നത്. പല പ്രധാനപ്പെട്ട താരങ്ങളും പരിക്ക് കാരണം പുറത്താണ്. ഇക്കാര്യം മാഞ്ചസ്റ്റർ പരിശീലകൻ പെപ് ഗാർഡിയോള തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. തങ്ങൾ വലിയ വലിയ പ്രശ്നത്തിലാണ് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.റോഡ്രിയുടെ റെസ്റ്റിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കഴിഞ്ഞ കുറച്ചു മത്സരങ്ങൾ നോക്കൂ.റോഡ്രി ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരമാണ്.പക്ഷേ അദ്ദേഹം കളിക്കാൻ ആഗ്രഹിക്കാതെ വിശ്രമം ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം കളിക്കില്ല.അദ്ദേഹത്തിന് വിശ്രമം നൽകും.കെയ്ൽ വാക്കർ,ജോൺ സ്റ്റോൺസ് എന്നിവർക്ക് ഇന്റർനാഷണൽ ബ്രേക്കിനിടെ പരിക്കേറ്റു. അതിന്റെ കാരണവും വിശ്രമമില്ലാത്ത മത്സരങ്ങൾ തന്നെയാണ്.ഞങ്ങൾ ഇപ്പോൾ ഉള്ളത് വലിയ ഒരു പ്രശ്നത്തിലാണ്. കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങൾ വളരെയധികം ക്ഷീണിതരാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾ വഴിയെ തീരുമാനിക്കും ” ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടിവരുന്ന ഒരു സ്ഥിതിയിലാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. ഓരോ മൂന്ന് ദിവസം പിന്നിടുമ്പോഴും അവർക്ക് ഓരോ മത്സരം കളിക്കേണ്ടി വരുന്നു.ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ അവർ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ലൂട്ടൻ ടൌണാണ്. ഇന്ന് രാത്രി സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *