ഞങ്ങൾ യുണൈറ്റഡിനോടല്ല, മറിച്ച് റൊണാൾഡോയോടാണ് പരാജയപ്പെട്ടത് : കോന്റെ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ടോട്ടൻഹാമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:45 ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.
അവസാനമായി യുണൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടിയ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് യുണൈറ്റഡ് വിജയിച്ചിരുന്നു.അന്ന് ടോട്ടൻഹാമിനെതിരെ ഹാട്രിക്ക് നേടിയത് റൊണാൾഡോയായിരുന്നു. ഈ മത്സരത്തെക്കുറിച്ച് ടോട്ടൻഹാം പരിശീലകനായ അന്റോണിയോ കോന്റെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ യുനൈറ്റഡിനോടല്ല, മറിച്ച് റൊണാൾഡോയോടാണ് തങ്ങൾ പരാജയപ്പെട്ടത് എന്നാണ് കോന്റെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
IT'S MATCHDAY 🙌
— Tottenham Hotspur (@SpursOfficial) October 19, 2022
🆚 Manchester United
🏟 Old Trafford
🏆 Premier League
⏱ 8.15pm
#️⃣ #MUNTOT pic.twitter.com/YXN51ufzpf
” കഴിഞ്ഞ സീസണിൽ റൊണാൾഡോ ഞങ്ങൾക്കെതിരെ ഹാട്രിക്ക് നേടിയിട്ടുണ്ട്. നമ്മൾ അത്ഭുതപ്പെടുത്തുന്ന ഒരു താരത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഏത് ടീമിൽ കളിച്ചാലും അവിടെ വ്യത്യസ്തതകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു താരമാണ് അദ്ദേഹം.എനിക്ക് റൊണാൾഡോയോട് ഒരുപാട് ആരാധനയുണ്ട്.അദ്ദേഹത്തിന്റെ പ്രൊഫഷണലിസം അത്ഭുതകരമാണ്. പക്ഷേ ഈ മത്സരത്തിൽ അദ്ദേഹം കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണിൽ ഞങ്ങൾ അദ്ദേഹത്തോടാണ് തോറ്റത്.യുണൈറ്റഡിനോടല്ല. കാരണം ആ മത്സരത്തിൽ ഞങ്ങൾ മികച്ച രൂപത്തിലായിരുന്നു കളിച്ചിരുന്നത് ” കോന്റെ പറഞ്ഞു.
പ്രീമിയർ ലീഗിൽ ആകെ 8 ഗോളുകൾ സ്പർസിനെതിരെ നേടാൻ സാധിച്ചിട്ടുള്ള താരമാണ് റൊണാൾഡോ. പക്ഷേ ഈ സീസണിൽ ഒരല്പം ബുദ്ധിമുട്ട് റൊണാൾഡോ അനുഭവിക്കുന്നുണ്ട്.