ഞങ്ങൾ ദ്വീപിലല്ല ജീവിക്കുന്നത് : അബ്രമോവിച്ച് വിഷയത്തിൽ പ്രതികരിച്ച് ടുഷേൽ!
പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ റഷ്യൻ ഉടമയായ റോമൻ അബ്രമോവിച്ച് ക്ലബ്ബിനോട് വിടപറയുകയാണ്.റഷ്യ ഉക്രൈനുമായി നടത്തുന്ന യുദ്ധത്തിന്റെ അനന്തരഫലമായാണ് അബ്രമോവിച്ച് ചെൽസിയുടെ ഉടമസ്ഥത ഒഴിയാൻ നിർബന്ധിതനായത്.നേടാൻ കഴിയുന്ന എല്ലാ കിരീടങ്ങളും ചെൽസിക്ക് നേടി കൊടുത്തതിന് ശേഷമാണ് അബ്രമോവിച്ച് ചെൽസി വിടുന്നത്.
ഏതായാലും ഇന്നലത്തെ മത്സരത്തിന് മുന്നേ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷെൽ ഇക്കാര്യത്തിൽ പ്രതികരണമറിയിച്ചിട്ടുണ്ട്.തങ്ങൾ ദ്വീപിലല്ല ജീവിക്കുന്നതെന്നും എല്ലാം അറിയുന്നുണ്ട് എന്നുമാണ് ടുഷെൽ പറഞ്ഞിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ ചിലരുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ടുഷലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 3, 2022
” നിങ്ങൾ കേൾക്കുന്നതിന് മുന്നേ തന്നെ ഇതിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്.ഈ റൂമറുകളെ കുറിച്ച് എല്ലാദിവസവും ഞങ്ങൾ കേൾക്കാറുണ്ട്. യോഗങ്ങളിൽ അത് ചർച്ച ചെയ്യാറുമുണ്ട്.ഇതൊരു വലിയ വാർത്തയാണ്.നല്ലത് തന്നെ സംഭവിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ ശരിയായ തീരുമാനങ്ങളായിരിക്കും. ഇത് അദ്ദേഹത്തിന്റെ ചോയ്സും ക്ലബ്ബുമാണ്.ഞങ്ങളാരും ദ്വീപിലല്ല ജീവിക്കുന്നത്. കാര്യങ്ങൾ അറിയാൻ ഞങ്ങൾക്ക് ഇന്റർനെറ്റും ടിവിയുമൊക്കെയുണ്ട്. ഇക്കാര്യങ്ങൾ ചില താരങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ട്. എന്നാൽ ചിലരെ ബാധിക്കുന്നില്ല. അതൊക്കെ സ്വാഭാവികമായ ഒരു കാര്യമാണ് ” ഇതാണ് ടുഷെൽ പറഞ്ഞത്.
ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ ചെൽസി വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസി ലൂട്ടനെ പരാജയപ്പെടുത്തിയത്.സോൾ നിഗസ്,ലുക്കാക്കു,വെർണർ എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്.