ഞങ്ങളെക്കാൾ മികച്ചവരാണ് ആഴ്സണൽ : സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് സിറ്റി ഉള്ളത്. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിക്കാൻ സിറ്റിക്ക് സാധിച്ചിട്ടുണ്ട്.എർലിംഗ് ഹാലന്റിന്റെ അത്ഭുത പ്രകടനം സിറ്റിക്ക് വളരെയധികം സഹായമാവുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ഒരു കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ സിറ്റിയെക്കാൾ മികച്ച ടീമാണ് ആഴ്സണലെന്നും അതൊരു യാഥാർത്ഥ്യമാണ് എന്നുമാണ് സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ആഴ്സണലാണ്. ഇതേക്കുറിച്ച് പെപ് പറയുന്ന വാക്കുകൾ ഇങ്ങനെയാണ്.

‘ എല്ലാ വർഷവും ചില കാര്യങ്ങളിൽ ഞങ്ങൾ ആയിരിക്കും മുന്നിൽ ഉണ്ടാവുക. പക്ഷേ ഇപ്പോൾ പ്രീമിയർ ലീഗിൽ എട്ടുമത്സരങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഞങ്ങൾ നല്ല നിലയിലാണ് ഉള്ളത്. ഒരു വിജയം കൂടി നേടിക്കഴിഞ്ഞാൽ ചാമ്പ്യൻസ് ലീഗ് അടുത്ത ഘട്ടത്തിലേക്ക് ഞങ്ങൾക്ക് മുന്നേറാൻ സാധിക്കും.അതിനുവേണ്ടി ഞങ്ങൾ പോരാടണം. പ്രീമിയർ ലീഗിലേക്ക് നോക്കുകയാണെങ്കിൽ ഒരു കാര്യം നമ്മൾ മറക്കാൻ പാടില്ല.നമ്മളെക്കാൾ മികച്ച ഒരു ടീമുണ്ട്, അത് ആഴ്സണലാണ്.അതൊരു യാഥാർത്ഥ്യമാണ്. നമ്മൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് അല്ല. പക്ഷേ പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ അവിടെ എത്താൻ വേണ്ടി പോരാടണം എന്നുള്ളതാണ് ‘ പെപ് പറഞ്ഞു.

കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് ആർസണൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.ഇന്ന് പ്രീമിയർ ലീഗ് നടക്കുന്ന മത്സരത്തിൽ സിറ്റിയുടെ എതിരാളികൾ.സതാംപ്റ്റണാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30 നാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *