ഞങ്ങളെക്കാൾ പണം ചെലവഴിച്ചിട്ട് ഇപ്പോൾ എന്തായി: വിമർശകർക്ക് മറുപടിയുമായി പെപ്!

ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയും അവരുടെ പരിശീലകനായ പെപ്പും ഉള്ളത്. ഇന്നലത്തെ മത്സരത്തിൽ ടോട്ടൻഹാമിനെ അവർ പരാജയപ്പെടുത്തിയിരുന്നു.ഇനി വെസ്റ്റ്ഹാമിനെതിരെ നടക്കുന്ന അവസാന മത്സരത്തിൽ വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നിലനിർത്താനാകും.കഴിഞ്ഞ മൂന്ന് തവണയും കിരീടം നേടിയ സിറ്റി തുടർച്ചയായി നാലാം തവണയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പല വിമർശനങ്ങളും പ്രീമിയർ ലീഗ് ലഭിക്കുന്നുണ്ട്. തുടർച്ചയായി സിറ്റി കിരീടങ്ങൾ ലഭിക്കുന്നതുകൊണ്ട് പ്രീമിയർ ലീഗ് ബോറിങ്ങായി മാറി എന്ന് ചിലർ ആരോപിച്ചിരുന്നു. ഇതിനെതിരെ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് പണത്തിന്റെ പേരിലായിരുന്നു വിമർശനങ്ങൾ ലഭിച്ചിരുന്നുവെന്നും ഇപ്പോഴത് ഈ രൂപത്തിലേക്ക് മാറി എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത് ഒരിക്കലും ബോറിങ്ങല്ല. ഇത് മനോഹരമായ ഫുട്ബോളാണ്. നേരത്തെ ഞങ്ങൾ കൂടുതൽ പണം ചെലവഴിക്കുന്നു എന്ന വിമർശനങ്ങളായിരുന്നു ഏൽക്കേണ്ടി വന്നിരുന്നത്. ഞങ്ങളെക്കാൾ കൂടുതൽ പണം ചെലവഴിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് എല്ലാ കിരീടങ്ങളും നേടിയോ? ഞങ്ങളെക്കാൾ കൂടുതൽ പണം ചെലവഴിച്ച ചെൽസിയും ആഴ്സണലുമൊക്കെ എല്ലാ കിരീടങ്ങളും നേടേണ്ടതല്ലേ?കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ ഞങ്ങളെക്കാൾ കൂടുതൽ പണം ചെലവഴിച്ച ക്ലബ്ബുകൾ ആണ് ഇവർ.ജിറോണയിലേക്ക് നോക്കൂ.അവർ ഒരുപാട് പണം ചെലവഴിച്ചിട്ടൊന്നുമല്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത് “ഇതാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പ്രീമിയർ ലീഗിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബ് ചെൽസിയാണ്. രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റർ യുണൈറ്റഡും മൂന്നാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയും വരുന്നു.ആഴ്സണൽ നാലാം സ്ഥാനത്തും ടോട്ടൻഹാം അഞ്ചാം സ്ഥാനത്തുമാണ്.1.72 ബില്യൺ യുറോയാണ് ചെൽസി ചിലവഴിച്ചിട്ടുള്ളത്. എന്നാൽ യാതൊരുവിധ റിസൾട്ടും ഉണ്ടായില്ല എന്നുള്ളത് മാത്രമല്ല ചെൽസിയുടെ പ്രകടനം കൂടുതൽ പരിതാപകരമാവുകയാണ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *