ജോട്ടയിപ്പോഴും ആ മൂന്ന് പേർക്കും പിറകിൽ തന്നെയാണെന്ന് മുൻ ലിവർപൂൾ താരം !
ഈ സീസണിലായിരുന്നു വോൾവ്സിൽ നിന്ന് ഡിയോഗോ ജോട്ടയെ ലിവർപൂൾ സൈൻ ചെയ്തിരുന്നത്. ലിവർപൂളിൽ എത്തിയ ശേഷം തകർപ്പൻ പ്രകടനമാണ് ജോട്ട കാഴ്ച്ചവെക്കുന്നത്. പല മത്സരങ്ങളിലും ലിവർപൂളിന്റെ രക്ഷകനാവുന്നതാണ് കണ്ടത്.ഈ പ്രീമിയർ ലീഗിൽ ഇതുവരെ അഞ്ച് ഗോളുകൾ താരം നേടിക്കഴിഞ്ഞു. താരത്തിന്റെ മിന്നും ഫോം ഭീഷണിയായത് റോബെർട്ടോ ഫിർമിനോയുടെ സ്ഥാനത്തിനാണ്. താരത്തിന് പകരം ജോട്ടയെ സ്ഥിരമായി കളിപ്പിക്കണമെന്ന് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിനെ എതിർത്തിരിക്കുകയാണ് മുൻ ലിവർപൂൾ താരം സ്റ്റീവ് മക്മനാമൻ. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടിരിക്കുന്നത്. ജോട്ട സലാഹ്, ഫിർമിനോ, മാനേ എന്നീ മൂന്ന് താരങ്ങൾക്ക് പിറകിൽ മാത്രമേ വരികയൊള്ളൂ എന്നും ഈ മൂന്ന് താരങ്ങളിലാണ് ക്ലോപ് വിശ്വസിക്കേണ്ടതെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കൂടാതെ ലിവർപൂൾ ഒരു സെന്റർ ഡിഫൻഡറെ സൈൻ ചെയ്യണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
Is Diogo Jota fourth choice? 🤔
— Goal News (@GoalNews) November 30, 2020
” ഫിർമിനോ, മാനേ, സലാഹ് സഖ്യത്തെയാണ് യുർഗൻ ക്ലോപ് വിശ്വസിക്കേണ്ടത്. ഇവർക്ക് പിറകിലാണ് ജോട്ടയുടെ സ്ഥാനം. തീർച്ചയായും ജോട്ട മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പക്ഷെ ജോട്ടയുടെ ഈ മിന്നും ഫോം എത്രകാലം സ്ഥിരമായി തുടരുമെന്ന് പറയാൻ സാധിക്കില്ല. അദ്ദേഹം ഈ ഫോം തുടർന്നാൽ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. പക്ഷെ കിരീടങ്ങൾ നേടാനാവുമെന്ന് ഞാൻ കരുതുന്നില്ല. കിരീടങ്ങൾ നേടണമെങ്കിൽ സലാഹ്, മാനെ, ഫിർമിനോ എന്നീ സഖ്യത്തിൽ വിശ്വസിച്ചേ മതിയാകൂ. സെന്റർ ഡിഫൻസീവ് ഏരിയയിൽ മാത്രമാണ് ഇനി ലിവർപൂളിന് സൈനിങ് ആവിശ്യമൊള്ളൂ. ഒരു സെന്റർ ബാക്കിനെ സൈൻ ചെയ്യാൻ ലിവർപൂൾ ശ്രമിക്കേണ്ടതുണ്ട് ” മക്മനാമൻ പറഞ്ഞു.
4 – Diogo Jota is the first player in Liverpool's history to score in each of his first four home top-flight league appearances for the club. Fantastic. pic.twitter.com/AcQ1za4mYE
— OptaJoe (@OptaJoe) November 22, 2020