ജയം അർഹിച്ചിരുന്നു : സമനിലയിൽ അസംതൃപ്തനായി ബ്രൂണോ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയോട് സമനില വഴങ്ങിയിരുന്നു.സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിലൂടെ യുണൈറ്റഡ് ലീഡ് നേടിയിരുന്നു. എന്നാൽ ആസ്റ്റൺ വില്ലക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച കൂട്ടിഞ്ഞോ ഒരു ഗോളും ഒരു അസിസ്റ്റും നേടിയതോടെ യുണൈറ്റഡിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.
എന്നാൽ ഈ മത്സരഫലത്തിൽ ബ്രൂണോ ഫെർണാണ്ടസ് ഒട്ടും ഹാപ്പിയല്ല. മത്സരത്തിൽ തങ്ങൾ വിജയം അർഹിച്ചിരുന്നു എന്നാണ് ബ്രൂണോ അറിയിച്ചത്.മത്സരം തങ്ങളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും എന്നാൽ കളഞ്ഞു കുളിച്ചെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Bruno Fernandes makes Manchester United claim after Aston Villa draw #mufc https://t.co/ollMSP15mw
— Man United News (@ManUtdMEN) January 15, 2022
” മത്സരത്തിന്റെ അവസാനത്തിൽ ഞങ്ങളാണ് അവർക്ക് അവസരങ്ങൾ നൽകിയത്.ക്വാളിറ്റി താരങ്ങൾ ഉള്ള മികച്ച ടീമാണ് അവർ. അത്കൊണ്ട് തന്നെ അവസാനം അവർ സമനില നേടി.ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്തെന്നാൽ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.ഞങ്ങൾക്ക് ഇനിയും ഗോളുകൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു.റിസൾട്ടിനേക്കാൾ മികച്ചതായിരുന്നു ഞങ്ങളുടെ പ്രകടനം എന്നാണ് ഞാൻ കരുതുന്നത്.സത്യത്തിൽ ഞങ്ങൾ വിജയം അർഹിച്ചിരുന്നു.പക്ഷെ മത്സരത്തിൽ അർഹതക്ക് സ്ഥാനമില്ല, മറിച്ച് മൂന്ന് പോയിന്റുകൾ നേടുന്നതിനാണ് സ്ഥാനം ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
നിലവിൽ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.ഇനി ബ്രന്റ്ഫോർഡാണ് യുണൈറ്റഡിന്റെ എതിരാളികൾ.