ചെൽസി വൻതുക ചിലവഴിക്കേണ്ടി വന്നത് ഹസാർഡ് കാരണം? ലംപാർഡ് പറയുന്നതിങ്ങനെ !

ചെൽസി വിട്ട ഈഡൻ ഹസാർഡിന്റെ പകരക്കാരെ കണ്ടെത്താൻ ചെൽസി വൻതുക ചിലവഴിക്കേണ്ട ആവിശ്യമുണ്ടായിരുന്നുവെന്ന് പരിശീലകൻ ലംപാർഡ്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം തന്റെ ട്രാൻസ്ഫർ നയങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. ഹസാർഡ് ചെൽസി വിട്ടത് വൻ തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പകരക്കാരെ കണ്ടെത്താൻ വേണ്ടി വമ്പൻ തുക ചിലവഴിക്കൽ ആവിശ്യമായിരുന്നുവെന്നും ലംപാർഡ് അറിയിച്ചു. ഈ ട്രാൻസ്ഫർ ജാലകത്തിൽ പണമെറിഞ്ഞു കൊണ്ട് ഒരുപിടി സൂപ്പർ താരങ്ങളെ ക്ലബ്ബിൽ എത്തിക്കാൻ ചെൽസിക്ക് കഴിഞ്ഞിരുന്നു. ഹാകിം സിയെച്ച്, ടിമോ വെർണർ, കായ്‌ ഹാവെർട്സ്, ബെൻ ചിൽവെൽ, എഡോഡ് മെന്റി, തിയാഗോ സിൽവ, മലങ് സർ എന്നീ താരങ്ങളെയെല്ലാം ചെൽസി ഈ ട്രാൻസ്ഫർ ജാലകത്തിൽ എത്തിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ ചെൽസിക്ക് ഈ സീസണിൽ തിളങ്ങാനായില്ല എന്നതാണ് യാഥാർഥ്യം. ഇതിനുള്ള മറുപടിയും ലംപാർഡ് പറഞ്ഞിട്ടുണ്ട്.

” പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തെയാണ് ഞങ്ങൾക്ക് നഷ്ടമായത്. ഞങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിൽ ഒരു ബിസിനസും ചെയ്യാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ ടോപ് സിക്സിൽ എത്താൻ ശ്രമിച്ചവർ എല്ലാം തന്നെ കഴിഞ്ഞ ട്രാൻസ്ഫറിൽ ഒരുപാട് ചിലവഴിച്ചവരാണ്. ഈ സമ്മറിലും അവർ ചിലവഴിക്കുന്നു. അവർക്ക് കഴിഞ്ഞ സീസണിൽ പുതിയ എത്തിക്കാനും അതുവഴി സ്‌ക്വാഡ് ശക്തിപ്പെടുത്താനും സമയം ലഭിച്ചിരുന്നു. എന്നാൽ ഞങ്ങൾക്ക് അങ്ങനെയല്ല. രണ്ട് ട്രാൻസ്ഫർ ജാലകങ്ങളാണ് ഞങ്ങൾക്ക് നഷ്ടമായത്. ഞങ്ങൾക്ക് സ്‌ക്വാഡ് നിർമിക്കേണ്ടതുണ്ടായിരുന്നു. ഹസാർഡിന്റെ പകരക്കാരെ കണ്ടെത്താൻ വൻതുക ചിലവഴിക്കേണ്ടത് ആവിശ്യമായിരുന്നു. പുരോഗതി പ്രാപിക്കൽ ഞങ്ങൾക്ക് ആവിശ്യമായിരുന്നു. എനിക്കറിയാം എല്ലവരും വളരെയധികം പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ടെന്ന്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ അതൊരു വശത്തേക്ക് മാറ്റി വെച്ച് ഞങ്ങൾ കഠിനാദ്ധ്യാനം ചെയ്യുകയാണ്. ഞങ്ങൾക്ക് സമയം ആവിശ്യമാണ് ” ലംപാർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *