ചെൽസി റൂമർ : പ്രതികരണമറിയിച്ച് ഹാലണ്ട്!
ബൊറൂസിയയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ട് യൂറോപ്പിലെ ഒട്ടുമിക്ക വമ്പൻമാരുടെയും ലക്ഷ്യങ്ങളിൽ ഒന്നാണ്. നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരൊക്കെയാണ് താരത്തിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.175 മില്യൺ യൂറോയാണ് താരത്തിന്റെ വിലയായി ബൊറൂസിയ നിശ്ചയിച്ചിരിക്കുന്നത്.ഇത് നൽക്കാൻ ചെൽസി തയ്യാറായി എന്നായിരുന്നു റൂമറുകൾ.ഏതായാലും ഈ ട്രാൻസ്ഫർ റൂമറുകളോട് ഇപ്പോൾ ഹാലണ്ട് പ്രതികരണമറിയിച്ചിട്ടുണ്ട്.ഒരു താരത്തിന് 175 മില്യൺ യൂറോ എന്നുള്ളത് കൂടുതലാണ് എന്ന അഭിപ്രായക്കാരനാണ് ഹാലണ്ട്.കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് ശേഷം സംസാരികുകയായിരുന്നു നോർവീജിയൻ സ്‌ട്രൈക്കർ.
” ഇന്നലെയാണ് ഞാനും ഏജന്റിനോട് സംസാരിച്ചത്. അതിന് മുമ്പ് ഒരു മാസത്തോളമായി ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ട്. അപ്പോൾ തന്നെ ഈ ട്രാൻസ്ഫർ വാർത്തകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾക്ക് ലഭിച്ചുവല്ലോ..? അതെല്ലാം കേവലം റൂമറുകൾ മാത്രമാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തെന്നാൽ ആ തുക ഒരു താരത്തിന് വളരെയധികം കൂടുതലാണ് ” ഇതാണ് ഹാലണ്ട് അറിയിച്ചത്.
Erling Haaland says he hopes rumours of a €175 million move to Chelsea are only rumours 👀 pic.twitter.com/NXzagITAbx
— Goal (@goal) July 27, 2021
അതേസമയം ബൊറൂസിയ ഡോർട്മുണ്ട് വിടാൻ തനിക്ക് ദൃതിയില്ല എന്നുള്ളത് മുന്നേ തന്നേ ഹാലണ്ട് വ്യക്തമാക്കിയിരുന്നു. അന്ന് ഹാലണ്ട് പറഞ്ഞത് ഇങ്ങനെയാണ്. ” എനിക്ക് ഇനിയും മൂന്ന് വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്.ഞാൻ എന്റെ ഇവിടുത്തെ സമയം ആസ്വദിക്കുകയാണ്.തീർച്ചയായും എനിക്കിവിടെ കിരീടങ്ങൾ നേടണം. അതാണ് എന്റെ ആവിശ്യം ” ഹാലണ്ട് പറഞ്ഞു.
മികച്ച ഫോമിലാണ് ഹാലണ്ട് ബൊറൂസിയക്ക് വേണ്ടി കളിക്കുന്നത്. 59 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ താരം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു.21-കാരനായ താരത്തിന് 2024 വരെയാണ് ക്ലബുമായി കരാർ ഉള്ളത്.