ചെൽസി നീങ്ങുന്നത് പ്രതിസന്ധിയിലേക്കോ? പരിഹാരം കണ്ടെത്താൻ ടുഷേൽ!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസി സമനില വഴങ്ങിയിന്നു. പൊതുവെ ദുർബലരായ സെനിതായിരുന്നു ചെൽസിയെ 3-3 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. ഇതോടെ ഗ്രൂപ്പിൽ ചെൽസി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു കയും ചെയ്തു. അത്കൊണ്ട് തന്നെ പ്രീ ക്വാർട്ടറിൽ ബയേൺ, റയൽ മാഡ്രിഡ്‌,അയാക്സ്, ലില്ലി എന്നിവരിൽ ഒരു ടീമിനെയായിരിക്കും നേരിടേണ്ടി വരിക.

ചെൽസിയുടെ അവസാന കുറച്ചു മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ കാര്യങ്ങൾ അത്ര ശുഭകരമല്ല.അവസാന രണ്ട് മത്സരങ്ങളിലും ചെൽസി മൂന്ന് ഗോളുകൾ വീതം വഴങ്ങിയിട്ടുണ്ട്. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ചെൽസി വിജയിച്ചത്. ഇതിൽ തന്നെ വെസ്റ്റ് ഹാമിനോട് ചെൽസി പരാജയം രുചിക്കുകയും ചെയ്തു.വാട്ട്ഫോർഡിനെതിരെയുള്ള മത്സരത്തിൽ ചെൽസി 2-1ന് വിജയിച്ചിരുന്നു. എന്നാൽ ആ വിജയം ഭാഗ്യത്തിന്റെ പുറത്താണ് എന്നുള്ളത് ടുഷെൽ സമ്മതിക്കുകയും ചെയ്തു.

സെനിതിനെതിരെയുള്ള മത്സരശേഷം ടുഷേൽ പറഞ്ഞത് ഇങ്ങനെയാണ്.” താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങളെ പറ്റി സംസാരിക്കേണ്ട സമയമല്ലിത്.ഞങ്ങൾ ഹാപ്പിയാണോ അല്ലയോ എന്നുള്ളതാണ് കാര്യം. തീർച്ചയായും ആർക്കും ഹാപ്പിയാവാൻ കഴിയില്ല ” ഇതാണ് ടുഷെൽ പറഞ്ഞത്.ചെൽസിയിൽ പ്രതിസന്ധി ഉണ്ട് വിളിക്കപ്പെടാൻ വലിയ തോൽവികളുടെ ആവശ്യമില്ല എന്നുള്ള കാര്യം സെസാർ അസ്പിലിക്യൂട്ടയും അറിയിച്ചിരുന്നു.

ഇനി 9 ദിവസത്തിനിടെ ചെൽസിക്ക് കളിക്കേണ്ടത് മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങൾ ആണ്.ലീഡ്‌സ്, എവെർട്ടൻ,വോൾവ്‌സ് എന്നിവരാണ് എതിരാളികൾ.നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെൽസിക്ക് തിരിച്ചു വന്നേ മാറ്റിയാവൂ. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് പരിശീലകനായ തോമസ് ടുഷെൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *