ചെൽസിയെ വാങ്ങാൻ സൗദി കൺസോർഷ്യവും രംഗത്ത്!
പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ റഷ്യൻ ഉടമസ്ഥൻ റോമൻ അബ്രമോവിച്ച് ക്ലബ്ബിന്റെ ഉടമസ്ഥത ഒഴിയുകയാണ് എന്നുള്ള കാര്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.റഷ്യ ഉക്രൈനുമായി നടത്തുന്ന യുദ്ധത്തിന്റെ അനന്തര ഫലമെന്നോണമാണ് ഇദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വരുന്നത്.3 ബില്യൺ പൗണ്ടാണ് ചെൽസിയുടെ വിലയായി കൊണ്ട് നിശ്ചയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചെൽസിയെ വാങ്ങാൻ വേണ്ടി സൗദി കൺസോർഷ്യവും രംഗത്തുവന്നിട്ടുണ്ട്.ചെൽസിയെ സ്വന്തമാക്കാൻ വേണ്ടി ഇവർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.സൗദി മീഡിയ നേതൃത്വം നൽകുന്ന ഒരു പ്രൈവറ്റ് കൺസോർഷ്യമാണിവർ. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ, പരസ്യങ്ങൾ, സ്പോർട്സ് ബ്രാൻഡുകൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിൽ വളരെയധികം ഏർപ്പെട്ടിരിക്കുന്ന ഒരു ഫണ്ടാണ് സൗദി മീഡിയ.
— Murshid Ramankulam (@Mohamme71783726) March 8, 2022
ഇവർക്ക് പുറമെ ചെൽസിയെ വാങ്ങാൻ വേണ്ടി പത്തോളം വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്.ടോഡ് ബൊഹ്ലി,സ്വിസ് കോടീശ്വരൻവിസ്, തുർക്കിഷ് ബിസിനസ്മാൻ മുഹ്‌സിൻ ബൈറക്ക് എന്നിവരൊക്കെ ചെൽസിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.മാർച്ച് പതിനഞ്ചാം തീയതിക്ക് മുന്നേ ചെൽസിയെ കൈമാറുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് അബ്രമോവിച് ഉദ്ദേശിക്കുന്നത്. പക്ഷേ തിയ്യതി നീളാൻ ഇനിയും സാധ്യതയുണ്ട്.
19 വർഷകാലം ചെൽസിയുടെ ഉടമസ്ഥനായി നിലകൊണ്ട വ്യക്തിയാണ് അബ്രമോവിച്ച്. സാധ്യമായ എല്ലാ കിരീടങ്ങളും അദ്ദേഹത്തിന്റെ കീഴിൽ ചെൽസി നേടിയിട്ടുണ്ട്.21 കിരീടങ്ങളാണ് ആകെ നേടിയിട്ടുള്ളത്.നിലവിൽ പ്രീമിയർലീഗിലെ മൂന്നാം സ്ഥാനക്കാരാണ് ചെൽസി.